ഇടക്കാല സർക്കാരിൽ നാല് ഉപദേശകർകൂടി
ധാക്ക: ബംഗ്ലാദേശിൽ പ്രഫ. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിൽ നാല് ഉപദേശകരെക്കൂടി നിയമിച്ചു. വഹിദുദീൻ മഹ്മൂദ് (സാന്പത്തിക വിദഗ്ധൻ), അലി ഇമാം മജുംദാർ (മുൻ കാബിനറ്റ് സെക്രട്ടറി), മുഹമ്മദ് ഫൗസുൽ കബീർ ഖാൻ(മുൻ ഊർജ സെക്രട്ടറി), ലഫ്. ജനറൽ ജഹാംഗീർ ഖാൻ എന്നിവരാണു പുതിയ ഉപദേശകർ.
ഇതോടെ ഇടക്കാല സർക്കാരിൽ ഉപദേശകരുടെ എണ്ണം 21 ആയി. മന്ത്രിമാരുടെ പദവിയാണ് ഇവർക്കുള്ളത്. മുഖ്യ ഉപദേഷ്ടാവ് പ്രഫ. മുഹമ്മദ് യൂനുസിന് പ്രധാനമന്ത്രിയുടെ പദവിയാണുള്ളത്.
Source link