KERALAMLATEST NEWS

സംസ്ഥാനത്ത്  ഇന്നും  വെെദ്യുതി  നിയന്ത്രണം; ഉപയോഗം കുറച്ച് സഹകരിക്കണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വെെദ്യുതി നിയന്ത്രണം. രാത്രി ഏഴ് മുതൽ 11 മണിവരെ നിയന്ത്രണം ഏർപ്പെടുത്തനാണ് സാദ്ധ്യത. കെഎസ്ഇബിയാണ് ഇക്കാര്യം ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. പീക്ക് മണിക്കൂറുകളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നും കെഎസ്ഇബി കുറിപ്പിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.

പോസ്റ്റിന്റെ പൂർണരൂപം

വൈദ്യുതി ആവശ്യകതയിൽ വന്ന വർദ്ധനവും പവ‌ർ എക്സ്ചേഞ്ച് മാർക്കറ്റിലെ വൈദ്യുതി ലഭ്യതക്കുറവും കാരണം ഇന്ന് (16.08.2024) വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാം.വൈകീട്ട് 7 മണി മുതൽ രാത്രി 11 വരെയുള്ള പീക്ക് മണിക്കൂറുകളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.


Source link

Related Articles

Back to top button