ഹ​സീ​ന​യ്ക്കെ​തി​രേ വീ​ണ്ടും കൊ​ല​ക്കേ​സ്


ധാ​ക്ക: പ​ലാ​യ​നം ചെ​യ്ത ബം​ഗ്ലാ​ദേ​ശ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷേ​ഖ് ഹ​സീ​ന​യ്ക്കെ​തി​രേ കൊ​ല​ക്കു​റ്റ​ത്തി​നു വീ​ണ്ടും കേ​സെ​ടു​ത്തു. അ​ധ്യാ​പ​ക​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പു​തി​യ കേ​സ്. സ​ലിം ഹു​സൈ​ൻ (35) എ​ന്ന​യാ​ൾ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഹ​സീ​ന​യ്ക്കും അ​വാ​മി ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ​ബൈ​ദു​ൽ ഖാ​ദ​റി​നും പു​റ​മേ പ്രാ​ദേ​ശി​ക നേ​താ​ക്ക​ളാ​യ 95 പേ​രും പ്ര​തി​ക​ളാ​ണ്. ഈ ​മാ​സം നാ​ലി​ന് ഹ​സീ​ന​യ്ക്കെ​തി​രേ ന​ട​ന്ന ന​ട​ന്ന പ്ര​ക​ട​ന​ത്തി​ൽ ഇ​ദ്ദേ​ഹ​വും പ​ങ്കെ​ടു​ത്തി​രു​ന്നു.

പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു നേ​രെ അ​വാ​മി ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഹു​സൈ​നെ വെ​ട്ടി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു. ഹു​സൈ​ന്‍റെ സ​ഹോ​ദ​ര​ൻ ന​ല്കി​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഹ​സീ​ന​യും ഖാ​ദ​റു​മാ​ണ് ഹു​സൈ​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ഉ​ത്ത​ര​വി​ട്ട​തെ​ന്ന് പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു. വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തെ​ത്തു​ട​ർ​ന്ന് രാ​ജി​വ​ച്ച ഹ​സീ​ന(76) ഈ ​മാ​സം അ​ഞ്ചി​നാ​ണ് ഇ​ന്ത്യ​യി​ലേ​ക്കു ക​ട​ന്ന​ത്.


Source link
Exit mobile version