ഹസീനയ്ക്കെതിരേ വീണ്ടും കൊലക്കേസ്
ധാക്ക: പലായനം ചെയ്ത ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്കെതിരേ കൊലക്കുറ്റത്തിനു വീണ്ടും കേസെടുത്തു. അധ്യാപകന്റെ മരണവുമായി ബന്ധപ്പെട്ടാണ് പുതിയ കേസ്. സലിം ഹുസൈൻ (35) എന്നയാൾ കൊല്ലപ്പെട്ട സംഭവത്തിൽ ഹസീനയ്ക്കും അവാമി ലീഗ് ജനറൽ സെക്രട്ടറി ഒബൈദുൽ ഖാദറിനും പുറമേ പ്രാദേശിക നേതാക്കളായ 95 പേരും പ്രതികളാണ്. ഈ മാസം നാലിന് ഹസീനയ്ക്കെതിരേ നടന്ന നടന്ന പ്രകടനത്തിൽ ഇദ്ദേഹവും പങ്കെടുത്തിരുന്നു.
പ്രതിഷേധക്കാർക്കു നേരെ അവാമി ലീഗ് പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ ഹുസൈനെ വെട്ടിക്കൊല്ലുകയായിരുന്നു. ഹുസൈന്റെ സഹോദരൻ നല്കിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഹസീനയും ഖാദറുമാണ് ഹുസൈനെ കൊലപ്പെടുത്താൻ ഉത്തരവിട്ടതെന്ന് പരാതിയിൽ ആരോപിക്കുന്നു. വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് രാജിവച്ച ഹസീന(76) ഈ മാസം അഞ്ചിനാണ് ഇന്ത്യയിലേക്കു കടന്നത്.
Source link