KERALAMLATEST NEWS

വനിതാ ഡോക്ടറുടെ കൊലപാതകം,​ നാളെ സംസ്ഥാനത്ത് ‌ഡോക്ടർമാർ പണിമുടക്കും ,​ ആശുപത്രികളുടെ സേവനം സ്തംഭിച്ചേക്കും

തിരുവനന്തപുരം: കൊ​ൽ​ക്ക​ത്ത​ ​ആ​ർ.​ജി ​ക​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​പി.​ജി​ ​ഡോ​ക്ട​റെ​ ​പീ​ഡി​പ്പി​ച്ച് ​കൊ​ന്ന​തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​സം​സ്ഥാ​ന​ത്തെ​ ​സ​ർ​ക്കാ​ർ​ ​ഡോ​ക്ട​ർ​മാ​ർ​ ​ നാളെ ​പ​ണി​മു​ട​ക്കും.​ ​നാളെ രാ​വി​ലെ​ 6​ ​മു​ത​ൽ​ ​ ഞായർ ​ ​രാ​വി​ലെ​ 6​ ​വ​രെ​യാ​ണ് ​സ​മ​രം.​ ​ഐ.​എം.​എ​ ​രാ​ജ്യ​വ്യാ​പ​ക​മാ​യി​ ​ന​ട​ത്തു​ന്ന​ ​പ്ര​തി​ഷേ​ധ​ ​സ​മ​ര​ത്തി​ൽ​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​സം​ഘ​ട​ന​ക​ളാ​യ​ ​കെ.​ജി.​എം.​സി.​ടി.​എ​യും​ ​കെ.​ജി.​എം.​ഒ.​എ​യും​ ​കേ​ര​ള​ ​ഗ​വ.​ ​സ്പെ​ഷ്യ​ലി​സ്റ്റ് ​ഡോ​ക്ടേ​ഴ്സ് ​അ​സോ​സി​യേ​ഷ​നും​ ​ഇ​ന്ത്യ​ൻ​ ​ഡെ​ന്റ​ൽ​ ​അ​സോ​സി​യേ​ഷ​നും​ ​പ​ങ്കെ​ടു​ക്കും. അ​വ​ശ്യ​ ​സ​ർ​വീ​സു​ക​ളൊ​ഴി​കെ,​ ​ഒ.​പി​യ​ട​ക്കം​ ​മ​റ്റ് ​സേ​വ​ന​ങ്ങ​ളി​ൽ​ ​നി​ന്നാ​ണ് ​ഡോ​ക്ട​ർ​മാ​ർ​ ​വി​ട്ടു​നി​ൽ​ക്കു​ക.​ ​മാ​റ്റി​വ​യ്ക്കാ​വു​ന്ന​ ​ശ​സ്ത്ര​കി​യ​ക​ളും​ ​ന​ട​ക്കി​ല്ല​

അതേസമയം ​പി.​ജി​ ​ഡോ​ക്ട​ർ​മാ​രു​ടെ​യും​ ​റ​സി​ഡ​ന്റ് ​ഡോ​ക്ട​ർ​മാ​രു​ടെ​യും​ ​എം.​ബി.​ബി.​എ​സ് ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും​ ​സം​ഘ​ട​ന​ക​ൾ​ ​ഒ.​പി​ ​ബ​ഹി​ഷ്ക​രി​ച്ച് ​ഇ​ന്ന് ​ ​മു​ത​ൽ​ ​സ​മ​രം​ ​ആ​രം​ഭി​ച്ചിരുന്നു.​ ​ഇ​തോ​ടെ,​ ​ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​യ​ ​രോ​ഗി​ക​ൾ​ ​വ​ല​ഞ്ഞു.​അ​ത്യാ​ഹി​ത​ ​വി​ഭാ​ഗ​വും​ ​ഐ.​സി.​യു​വും​ ​ലേ​ബ​ർ​ ​റൂ​മും​ ​ഒ​ഴി​വാ​ക്കു​മെ​ന്ന് ​അ​റി​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും​ ​പ​ണി​മു​ട​ക്കി​ൽ​ ​ഭൂ​രി​ഭാ​ഗം​ ​ഡോ​ക്ട​ർ​മാ​രും​ ​പ​ങ്കെ​ടു​ക്കു​മെ​ന്ന​തി​നാ​ൽ​ ​ആ​ശു​പ​ത്രി​ ​സേ​വ​നം​ ​പൂ​ർ​ണ​മാ​യും​ ​സ്തം​ഭി​ച്ചേ​ക്കും.

അ​ഡ്മി​റ്റ് ​ചെ​യ്ത​ ​രോ​ഗി​ക​ൾ​ക്കു​ള്ള​ ​ചി​കി​ത്സ​യും​ ​അ​വ​ശ്യ​ ​സേ​വ​ന​ങ്ങ​ളും​ ​ല​ഭ്യ​മാ​ക്കും.​ ​വ​യ​നാ​ട് ​ജി​ല്ല​യി​ലെ​ ​സാ​ഹ​ച​ര്യം​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​ജി​ല്ല​യെ​ ​സ​മ​ര​ത്തി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കി.​ ​അ​തേ​സ​മ​യം​ ​വ​യ​നാ​ട്ടി​ലെ​ ​ഡോ​ക്ട​ർ​മാ​ർ​ ​പ്ര​തി​ഷേ​ധ​ ​സൂ​ച​ക​മാ​യി​ ​ക​റു​ത്ത​ ​ബാ​ഡ്ജ് ​ധ​രി​ച്ചാ​വും​ ​ഡ്യൂ​ട്ടി​ക്കെ​ത്തു​ക.​ ​സ​മ​ര​ത്തി​ന് ​പി​ന്തു​ണ​ ​പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും​ നാളെ പ​ണി​മു​ട​ക്കി​ല്ലെ​ന്ന് ​കേ​ര​ളാ​ ​ഗ​വ.​ ​ന​ഴ്സ​സ് ​യൂ​ണി​യ​ൻ​ ​അ​റി​യി​ച്ചു.​ നാളെ ​ക​രി​ദി​ന​മാ​യി​ ​ആ​ച​രി​ക്കും

.
കൊ​ൽ​ക്ക​ത്ത​യി​ലെ​ ​ക്രൂ​ര​മാ​യ​ ​കൊ​ല​പാ​ത​ക​ത്തി​നും,​ ​ഇ​തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച​ ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ​നേ​രെ​യു​ണ്ടാ​യ​ ​ഗു​ണ്ടാ​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​നു​മെ​തി​രെ​യാ​ണ് ​ സ​മ​ര​മെ​ന്ന് ​ഐ.​എം.​എ​ ​സം​സ്ഥാ​ന​ ​ഭാ​ര​വാ​ഹി​ക​ൾ​ ​അ​റി​യി​ച്ചു.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ൾ​ക്കും​ ​ആ​രോ​ഗ്യ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും​ ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​പ​ഴു​ത​ട​ഞ്ഞ​ ​സു​ര​ക്ഷ​ ​ഉ​റ​പ്പു​ ​വ​രു​ത്ത​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ടു.


Source link

Related Articles

Back to top button