എല്ലാവർക്കും അഭിനന്ദനങ്ങൾ:പുരസ്കാര ജേതാക്കളെ പ്രശംസിച്ച് മമ്മൂട്ടി
എല്ലാവർക്കും അഭിനന്ദനങ്ങൾ:പുരസ്കാര ജേതാക്കളെ പ്രശംസിച്ച് മമ്മൂട്ടി | Best Actor | Best Actor In A Leading Role | Best Cinematography | Best Costume Design | Best Director | Best Editing | Best Film | Best Makeup | Best Music Direction | Best Screenplay | Best Sound Recording | India Movie Awards | Most Popular Actor | Most Popular Actress | National Film Awards | മികച്ച നടൻ | മികച്ച ഛായാഗ്രഹണം | മികച്ച വസ്ത്രാലങ്കാരം | മികച്ച സംവിധായകൻ | മികച്ച തിരക്കഥ | മികച്ച ചിത്രം | മികച്ച സംഗീതസംവിധാനം | മികച്ച തിരക്കഥ | മികച്ച ശബ്ദലേഖനം | ഇന്ത്യ മൂവി അവാർഡുകൾ | ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ | Malayala Manorama Online News
എല്ലാവർക്കും അഭിനന്ദനങ്ങൾ:പുരസ്കാര ജേതാക്കളെ പ്രശംസിച്ച് മമ്മൂട്ടി
മനോരമ ലേഖകൻ
Published: August 16 , 2024 05:21 PM IST
1 minute Read
പൃഥ്വിരാജ് സുകുമാരൻ, മമ്മൂട്ടി, ഋഷഭ് ഷെട്ടി
‘ദേശീയ , സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ’, ദേശീയ–സംസ്ഥാന അവാര്‍ഡിന് പിന്നാലെ ജേതാക്കളെ പ്രശംസിച്ച് മമ്മൂട്ടി. ഫെയ്സ്ബുക്കിലൂടെയായിരുന്നു മമ്മൂട്ടിയുടെ അഭിനന്ദനം. ആടുജീവിതത്തിലൂടെ പൃഥ്വിരാജ് സംസ്ഥാന പുരസ്കാരം നേടിയപ്പോൾ കാന്താരയിലൂടെ ഋഷഭ് ഷെട്ടി ദേശീയ പുരസ്കാരം സ്വന്തമാക്കുകയുണ്ടായി. ദേശീയതലത്തിലും സംസ്ഥാനതലത്തിലും മമ്മൂട്ടിയും അവസാന റൗണ്ടിൽ എത്തിയിരുന്നു.
ആരാധകരടക്കം നിരവധി ആളുകളാണ് മമ്മൂട്ടിയുടെ കുറിപ്പിൽ പ്രതികരണവുമായി എത്തുന്നത്. ഞങ്ങൾ ആത്മാർഥമായി അങ്ങേയ്ക്ക് ലഭിയ്ക്കുമെന്ന് വിശ്വസിച്ചു, ഞങ്ങളുടെ മനസ്സിൽ അങ്ങ് തന്നെയാണ് മികച്ച അഭിനേതാവ് എന്നായിരുന്നു അതിലൊരു കമന്റ്. ജനങ്ങളുടെ സ്നേഹമാണ് മമ്മൂട്ടിക്ക് കിട്ടാവുന്ന ഏറ്റവും വലിയ പുരസ്കാരമെന്നും പ്രതികരണമറിയിച്ചവരുണ്ട്.
അതേസമയം മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് മമ്മൂട്ടി ചിത്രം കാതല്‍ ദ് കോറിനായിരുന്നു. മികച്ച ചിത്രം, മികച്ച കഥ, മികച്ച പശ്ചാത്തല സംഗീതം, അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമർശം എന്നിവ ഉൾപ്പടെ നാല് അവാർഡുകൾ ചിത്രം നേടുകയുണ്ടായി.
English Summary:
Mammootty Congratulates Prithviraj, Rishab Shetty on Historic National & State Film Awards Wins
7rmhshc601rd4u1rlqhkve1umi-list mo-award-nationalfilmawards mo-entertainment-movie-mammootty f3uk329jlig71d4nk9o6qq7b4-list 2pqatmppi0c5ic2t4fvh648a92 mo-award-keralastatefilmawards
Source link