ധനകാര്യസ്ഥാപനത്തിന്റെ പരാതി, മേജർ രവിക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു

തൃശൂർ: നടനും സംവിധായകനുമായ മേജർ രവിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. ധനകാര്യ സ്ഥാപനത്തെ പറ്റിച്ചെന്ന പരാതിയിലാണ് വഞ്ചനാകുറ്റം ചുമത്തി ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തത്. സെക്യൂരിറ്റി ജീവനക്കാരെ നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തെന്നാണ് ധനകാര്യ സ്ഥാപനം പരാതി നൽകിയിരിക്കുന്നത്.

മേജർ രവിയുടെ തണ്ടർഫോഴ്‌സ് സ്ഥാപനത്തിന്രെ സഹഉടമകളും കേസിൽ പ്രതികളാണ്,​ പരാതിയിൽ നടപടി ആവശ്യപ്പെട്ട് ധനകാര്യ സ്ഥാപനം നേരത്തെ ഇരിങ്ങാലക്കുട കോടതിയെ സമീപിച്ചിരുന്നു. കോടതി നിർദ്ദേശ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.


Source link
Exit mobile version