ബാങ്കോക്ക്: തായ്‌ലൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി, രാജ്യത്തെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രി, 37-കാരിയായ പോടോങ്ടാൻ ഷിനവത്ര (ഇങ് ഷിൻ) അധികാരത്തിലെത്തുമ്പോൾ വിശേഷണങ്ങളേറെയാണ്. മുൻപ്രധാനമന്ത്രി തസ്‍കിൻ ഷിനവത്രയുടെ മകളായ പോടോങ്ടാൻ ഭരണകക്ഷിയായ ഫ്യു തായ് പാർട്ടിയുടെ നിലവിലെ നേതാവാണ്. 2023 തിരഞ്ഞടുപ്പിൽ മൂന്ന് പ്രധാനമന്ത്രി സ്ഥാനാർഥികളിലൊരാളായിരുന്നു പോടോങ്ടാൻ.ജയിൽ ശിക്ഷ അനുഭവിച്ച അഭിഭാഷകനെ മന്ത്രിയായി നിയമിച്ചതുവഴി ഭരണഘടനാ ലംഘനം നടത്തിയെന്ന് ചൂണ്ടികാട്ടി പ്രധാനമന്ത്രിയായിരുന്ന ഫ്യൂ തായ് പാർട്ടിയുടെ സ്രെത്ത തവിസിനെ കോടതി പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ നടന്ന രാഷ്ട്രീയ സംഭവവികാസങ്ങൾക്കൊടുവിലാണ് പോടോങ്ടാൻ പ്രധാനമന്ത്രി സ്ഥാനത്തേക്കെത്തുന്നത്.
Source link