WORLD

ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കും; മോദിയെ ഫോണിൽ വിളിച്ച്‌ മുഹമ്മദ് യൂനുസ്


ന്യൂഡൽഹി: ബംഗ്ലാദേശിലെ ഇടക്കാലഭരണാധികാരി മുഹമ്മദ് യൂനുസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ ബന്ധപ്പെട്ടു. ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അക്രമബാധിത രാജ്യത്ത് ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷ സമുദായങ്ങളുടെയും സുരക്ഷയെ കുറിച്ചും ചർച്ച ചെയ്തതായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു.ജനാധിപത്യവും സുസ്ഥിരവും സമാധാനപരവും പുരോഗമനപരവുമായിട്ടുള്ള ബംഗ്ലാദേശിന്റെ വളർച്ചയ്ക്ക് ഇന്ത്യയുടെ പിന്തുണ അറിയിച്ചതായും ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സംരക്ഷണവും സുരക്ഷയും മുഹമ്മദ് യൂനുസ് ഉറപ്പു നൽകിയതായും പ്രധാനമന്ത്രി വ്യക്തമാക്കി.


Source link

Related Articles

Back to top button