WORLD

വെസ്റ്റ്ബാങ്കിൽ ജൂത കുടിയേറ്റകേന്ദ്രം നിർമിക്കാൻ ഇസ്രയേൽ; സംഘർഷത്തിനിടയാക്കുമെന്ന് വിമർശനം


ജറുസലേം: 2017-നുശേഷം ആദ്യമായി വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രം നിർമിക്കാൻ ഇസ്രയേൽ. വെസ്റ്റ് ബാങ്കിൽ പ്രവർത്തിക്കുന്ന ഇസ്രയേൽ സിവിൽ അഡ്മിനിസ്‌ട്രേഷനാണ് ഇക്കാര്യം അറിയിച്ചത്. ബെത്‌ലഹേമിന് സമീപം 148 ഏക്കറി(ആറുലക്ഷം ചതുരശ്രമീറ്റര്‍) ലായിരിക്കും നിർമാണം. നഹാൽ ഹെലെറ്റ്സ് എന്ന കുടിയേറ്റ കേന്ദ്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ വർഷങ്ങളോളം നീണ്ടേക്കാമെെന്നാണ് റിപ്പോർട്ടുകൾ. ഇത്തരം നിർമാണ പ്രവർത്തികൾക്ക് ആവശ്യമായ അനുമതി ലഭിക്കുന്നതിനും പദ്ധതി നടപ്പാക്കുന്നതിനും ഏറെ സമയമെടുക്കുമെന്നതിനാലാണിത്.


Source link

Related Articles

Back to top button