ആദ്യ ചിത്രത്തിലൂടെ ഞെട്ടിച്ചു; ഇപ്പോള്‍ പുരസ്കാരവും; ഗോകുലിന് ഇത് അഭിമാനനിമിഷം
ആദ്യ ചിത്രത്തിലൂടെ ഞെട്ടിച്ചു; ഇപ്പോള്‍ പുരസ്കാരവും; ഗോകുലിന് ഇത് അഭിമാനനിമിഷം | Aadujeevitham KR Gokul
ആദ്യ ചിത്രത്തിലൂടെ ഞെട്ടിച്ചു; ഇപ്പോള്‍ പുരസ്കാരവും; ഗോകുലിന് ഇത് അഭിമാനനിമിഷം
മനോരമ ലേഖകൻ
Published: August 16 , 2024 01:27 PM IST
1 minute Read
ആടുജീവിതത്തിനായി ഗോകുൽ നടത്തിയ ട്രാൻസ്ഫർമേഷൻ, മെഷിനീസ്റ്റ് എന്ന സിനിമയിൽ ക്രിസ്റ്റ്യൻ ബെയ്ൽ
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ ‘ആടുജീവിതം’ തിളങ്ങുമ്പോൾ ചിത്രത്തിെല അഭിനയത്തിന് പ്രത്യേക ജൂറി പരാമര്‍ശം കെ.ആര്‍. ഗോകുലിന് ലഭിക്കുകയുണ്ടായി. തന്‍റെ ആദ്യ സിനിമയില്‍ തന്നെ അത്രത്തോളം വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ഏറ്റവും മികച്ചതാക്കി അവതരിപ്പിക്കുകയും ചെയ്ത ഗോകുലിനെ സംബന്ധിച്ച് ഇത് അഭിമാന നിമിഷമാണ്.
ആടുജിവിതത്തിലെ ഹക്കീമായി മാറാന്‍ ഗോകുലെടുത്ത പ്രയ്ത്നങ്ങളും വലിയ കയ്യടി നേടിയിരുന്നു. 64 കിലോയില്‍ നിന്ന് 44 കിലോയായി ശരീരഭാരം കുറച്ചാണ് ഗോകുല്‍ ചിത്രത്തില്‍ അഭിനയിച്ചത്. ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ഗോകുല്‍ തന്നെ ‘ആടുജീവിത’ അനുഭവങ്ങള്‍ തുറന്നു പറഞ്ഞിരുന്നു.
തനിക്ക് ഇങ്ങനൊരു ശ്രമം നടത്താൻ പ്രചോദനമായത് ഹോളിവുഡ് താരം ക്രിസ്റ്റ്യൻ ബെയ്ൽ ആണെന്ന് ഗോകുൽ പറയുന്നു. ‘‘ആടുജീവിതത്തിലെ ഹക്കീം ആകാന്‍ എനിക്കു പ്രചോദനമായത് ക്രിസ്റ്റ്യൻ ബെയ്‌ലിന്റെ ആത്മസമർപ്പണമാണ്. 2004ൽ ദ് മെഷിനിസ്റ്റ് എന്ന സിനിമയിലെ ട്രവർ റെസ്നിക് എന്നന കഥാപാത്രത്തിനായി അദ്ദേഹം കുറച്ചത് 28 കിലോയാണ്. വെള്ളവും ആപ്പിളും ഒരു കപ്പ് കോഫിയുമായിരുന്നു അദ്ദേഹത്തിന്റെ ഭക്ഷണം. ഇതെന്നെ ആഴത്തിൽ പ്രചോദിപ്പിച്ചു. ആ സിനിമയിൽ ബെയ്‌ലിന്റെ പ്രകടനം മൂലമാണ് ആ സിനിമ അറിയപ്പെട്ടതു തന്നെ. അദ്ദേഹത്തിനു വേണ്ടിയുള്ള എന്റെ ഒരു ട്രിബ്യൂട്ട് ആയിരുന്നു ഹക്കിം.’’–ഗോകുലിന്റെ വാക്കുകൾ.
ഹക്കീമായി, വിസ്മയിപ്പിക്കുന്ന പ്രകടനമായിരുന്നു തന്റെ ആദ്യ ചിത്രത്തിൽ കെ.ആർ. ഗോകുൽ കാഴ്ചവച്ചത്. ചിത്രത്തിനായി കഠിനമായ ഡയറ്റിങാണ് ഗോകുൽ നടത്തിയത്. ഭക്ഷണം കഴിക്കാതെ പോലും ദിവസങ്ങളോളം കഴിഞ്ഞെന്ന് ഗോകുൽ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
ചിത്രത്തിന്റെ ഷൂട്ടുതുടങ്ങുന്നതിന് 15 ദിവസം ശേഷിക്കെ, ആദ്യത്തെ മൂന്നുദിവസം വെള്ളവും കാപ്പിയും മാത്രം കുടിച്ചാണ് കഴിഞ്ഞതെന്ന് ഗോകുൽ പറയുകയുണ്ടായി. ഒഡിഷനിലൂടെയാണ് ബ്ലെസി, തന്റെ ഹക്കിമായി ഗോകുലിനെ തിരഞ്ഞെടുക്കുന്നതും.
English Summary:
Aadujeevitham” Triumphs at State Film Awards: K.R. Gokul’s Debut Performance Earns Special Jury Mention
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-k-r-gokul mo-entertainment-titles0-aadujeevitham f3uk329jlig71d4nk9o6qq7b4-list 5ivbihiqhtdevln9svao06pm2r mo-award-keralastatefilmawards
Source link