70th NATIONAL FILM AWARDS ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു | 70th National film awards winners
70ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. ‘ആട്ടം’, ‘ന്നാ താൻ കേസ് കൊട്’, ‘നന്‍ പകൽ നേരത്ത് മയക്കം’ തുടങ്ങിയ മലയാള സിനിമകളും അതിലെ അഭിനേതാക്കളും അവസാന റൗണ്ടിലുണ്ട്. മികച്ച നടനുള്ള മൽസരത്തിൽ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും കന്നട താരം റിഷഭ് ഷെട്ടിയും ഒപ്പത്തിനൊപ്പമാണ്.
2022ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് എഴുപതാമത് ദേശീയ പുരസ്കാരത്തിനായി പരിഗണിക്കുന്നത്. പ്രാദേശിക ജൂറി തിരഞ്ഞെടുത്ത 120 ഓളം ചിത്രങ്ങളാണ് അവസാന റൗണ്ടിലുള്ളത്. വിവിധ പുരസ്കാരങ്ങളുടെ പേരുകളിൽ തന്നെ ഇക്കുറി വലിയ അഴിച്ചുപണി നടത്തിയിട്ടുണ്ട്. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരത്തിൽ നിന്ന് ഇന്ദിരാ ഗാന്ധിയുടെ പേരും മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുളള ബഹുമതിയിൽ നിന്ന് നർഗീസ് ദത്തിന്റെ പേരും ഒഴിവാക്കിയിരുന്നു.
English Summary:
70th National film awards winners
7rmhshc601rd4u1rlqhkve1umi-list mo-award-nationalfilmawards mo-entertainment-common-malayalammovienews mo-entertainment-movie mo-entertainment-movie-mammootty f3uk329jlig71d4nk9o6qq7b4-list 2b3qm8s2k0t59tkf8fpjru3nlc
Source link