പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി ജില്ല പൊലീസ് മേധാവിമാരെ കൂട്ടത്തോടെ മാറ്റി
തിരുവനന്തപുരം: ജില്ല പൊലീസ് മേധാവിമാരെ കൂട്ടത്തോടെ സ്ഥലംമാറ്റി പൊലീസിൽ വൻ അഴിച്ചുപണി. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറായിരുന്ന രാജ്പാൽ മീണയെ കണ്ണൂർ റേഞ്ച് ഡി.ഐ.ജിയാക്കി. വയനാട് ജില്ല പൊലീസ് മേധാവി ടി.നാരായണനെ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറാക്കി. ഇതിനായി കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറുടെ തസ്തിക എ.ഐ.ജിക്ക് തുല്യമാക്കി എക്സ് കേഡർ തസ്തിക സൃഷ്ടിച്ചു. കോട്ടയം ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിനെ വിജിലൻസ് ആസ്ഥാനത്തെ എസ്.പിയാക്കി. ആലപ്പുഴ ജില്ല പൊലീസ് മേധാവി ചൈത്രാ തെരേസ ജോണിനെ കൊല്ലം സിറ്റി പൊലീസ് കമ്മിഷണറാക്കി. തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മിഷണർ പി.നിതിൻരാജിനെ കോഴിക്കോട് റൂറൽ ജില്ല പൊലീസ് മേധാവിയാക്കി. ടെലികോം എസ്.പി ബി.വി.വിജയ ഭാരത് റെഡ്ഡിയെ തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മിഷണറാക്കി. വനിതാബറ്റാലിയൻ കമൻഡാന്റ് നകുൽ രാജേന്ദ്ര ദേശ്‌മുഖിനെ തിരുവനന്തപുരം സിറ്റിയിൽ രണ്ടാം ഡെപ്യൂട്ടി കമ്മിഷണറാക്കി. ക്രമസമാധാന ചുമതലയുള്ള ഈ തസ്തിക എക്സ്കേഡറായി സൃഷ്ടിച്ചു.
ഭീകര വിരുദ്ധ സ്ക്വാഡ് എസ്.പി എസ്. സുജിത്ത് ദാസിനെ പത്തനംതിട്ട ജില്ല പൊലീസ് മേധാവിയാക്കി. എം.എസ്.പി കമൻഡാന്റ് കെ.വി. സന്തോഷിനെ എക്സൈസ് വിജിലൻസ് ഓഫീസറാക്കി. പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ വി.യു.കുര്യാക്കോസിനെ എറണാകുളം ക്രൈംബ്രാഞ്ച് എസ്.പിയാക്കി. എറണാകുളം റേഞ്ച് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ്.പി പി.എൻ.രമേഷ് കുമാറിനെ സഹകരണ വിജിലൻസ് എസ്.പിയാക്കി. തിരുവനന്തപുരം സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ്.പി എം.എൽ.സുനിലിനെ ഭീകരവിരുദ്ധ സ്ക്വാഡ് എസ്.പിയായി എറണാകുളത്ത് നിയമിച്ചു. പുതുതായി ഐ.പി.എസ് സ്ഥാനക്കയറ്റം ലഭിച്ച എം.പി മോഹനചന്ദ്രൻ നായരാണ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി.
കോഴിക്കോട് റൂറൽ ജില്ല പൊലീസ് മേധാവി അരവിന്ദ് സുകുമാറിനെ തിരുവനന്തപുരം റേഞ്ച് എക്കണണോമിക്ക് ഒഫൻസ് വിംഗ് എസ്.പിയാക്കി. പൊലീസ് ആസ്ഥാനത്തെ എ.ഐ.ജിയായിരുന്ന ഡി.ശില്പയെ കാസർകോട് ജില്ല പൊലീസ് മേധാവിയാക്കി. എക്കണോമിക് ഒഫൻസ് വിംഗ് എസ്.പിയായിരുന്ന കെ.എസ്.ഗോപകുമാറിനെ ഡെപ്യൂട്ടേഷനിൽ എക്സൈസ് അഡിഷണൽ കമ്മിഷണറാക്കി. കാസർകോട് ജില്ല പൊലീസ് മേധാവി പി.ബി.ജോയിയെ പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പലാക്കി. തൃശൂർ ക്രൈംബ്രാഞ്ച് എസ്.പി എ.എസ്.രാജുവിനെ എം.എസ്.പി കമൻഡാന്റാക്കി. പത്തനംതിട്ട ജില്ല പൊലീസ് മേധാവിയായിരുന്ന വി.അജിത്തിനെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി.യുടെ സ്പെഷ്യൽ ഓഫീസറാക്കി. വിജിലൻസ് ദക്ഷിണമേഖല റേഞ്ച് എസ്.പി കെ.കെ.അജിയെ തൃശൂർ റേഞ്ച് സ്പെഷ്യൽ ബ്രാഞ്ച് എസ്.പിയാക്കി.
കൊല്ലം സിറ്റി പൊലീസ് കമ്മിഷണറായിരുന്ന വിവേക് കുമാറിനെ പൊലീസ് ആസ്ഥാനത്ത് പ്രൊക്യുർമെന്റ് ചുമതലയുള്ള എ.ഐ.ജിയാക്കി. കണ്ണൂർ റൂറൽ പൊലീസ് മേധാവി ഹേമലതയെ ആർ.ആർ.ആർ.എഫ് ബറ്റാലിയന്റെ കമൻഡാന്റാക്കി. എൻ.ആർ.ഐ സെൽ എസ്.പി വി.സുനിൽകുമാറിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ചീഫ് വിജിലൻസ് ഓഫീസറാക്കി. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണർ അനുജ് പലിവാളനെ കണ്ണൂർ റൂറൽ ജില്ല പൊലീസ് മേധാവിയാക്കി. ആർ.ആർ.ആർ.എഫ് ബറ്റാലിയൻ കമൻഡാന്റ് ടി.ഫറാഷിനെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് എസ്.പിയാക്കി. അവിടെ നിന്ന് തപോഷ് ബസുമത്രയെ വയനാട് ജില്ല പൊലീസ് മേധാവിയാക്കി. ഇന്ത്യ റിസർവ് ബറ്റാലിയൻ കമൻഡാന്റ് ഷാഹുൽ ഹമീദിനെ കോട്ടയം ജില്ല പൊലീസ് മേധാവിയാക്കി. ഒന്നാം സായുധ ബറ്റാലിയൻ കമൻഡാന്റ് മൊഹമ്മദ് നദീമുദ്ദീനെ ഇന്ത്യാ റിസർവ് ബറ്റാലിയൻ കമൻഡാന്റാക്കി. നാലാം സായുധ ബറ്റാലിയൻ കമൻഡാന്റ് അരുൺ കെ. പവിത്രനെ കോഴിക്കോട് സിറ്റിയിൽ ഡെപ്യൂട്ടി കമ്മിഷണറാക്കി. റെയിൽവേ എസ്.പി ജെ.മഹേഷിനെ കൊച്ചി സിറ്റിയിൽ ഡെപ്യൂട്ടി കമ്മിഷണറാക്കി.
ഐ.പി.എസ് ലഭിച്ചവരുടെ നിയമനം
ഐ.പി.എസ് സ്ഥാനക്കയറ്റം ലഭിച്ച എസ്.പിമാർക്കും നിയമനം നൽകിയിട്ടുണ്ട്. കെ.കെ.മാർക്കോസ്- വിജിലൻസ് എസ്.ഐ.യു-2, തിരുവനന്തപുരം, അബ്ദുൾ റഷി- കമൻഡാന്റ്, എസ്.എ.പി, പി.സി സജീവൻ- ക്രൈംബ്രാഞ്ച്, കോഴിക്കോട്, വി.ജി.വിനോദ് കുമാർ- വിജിലൻസ് എസ്.ഐ.യു-1, തിരുവനന്തപുരം, പി.എ.മുഹമ്മദ് ആരിഫ്- വിജിലൻസ് സ്പെഷ്യൽ സെൽ, എറണാകുളം, എ.ഷാനവാസ്- സ്പെഷ്യൽബ്രാഞ്ച്, എസ്.ദേവമനോഹർ- ഇൻഫർമേഷൻ, കമ്മ്യൂണിക്കേഷൻ ആൻഡ് ടെക്നോളജി, കെ.മുഹമ്മദ് ഷാഫി- വനിതാ ബറ്റാലിയൻ, ബി.കൃഷണകുമാർ- റെയിൽവേ, കെ.സലിം- പൊലീസ് അക്കാഡമി അസി.ഡയറക്ടർ, ടി.കെ.സുബ്രഹ്മണ്യൻ- വിജിലൻസ്, തിരുവനന്തപുരം, കെ.വി.മഹേഷ് ദാസ്- ക്രൈംബ്രാഞ്ച്, തിരുവനന്തപുരം. കെ.കെ.മൊയ്തീൻ കുട്ടി- ക്രൈംബ്രാഞ്ച്, കോഴിക്കോട്, എസ്.ആർ ജ്യോതിഷ് കുമാർ- ടെലികോം, വി.ഡി വിജയൻ- അഞ്ചാം സായുധ ബറ്റാലിയൻ, പി.വാഹിദ്- സെക്യൂരിറ്റി, സ്പെഷ്യൽ ബ്രാഞ്ച്.
Source link