KERALAMLATEST NEWS

തീരത്തോടുചേർന്ന് നിർമ്മാണം: നിയമത്തിൽ ഇളവ് തേടി കേന്ദ്രത്തെ സമീപിക്കും

തിരുവനന്തപുരം:കടലിന്റെയും കായലിന്റെയും കണ്ടൽവനങ്ങളുടെയും തീരത്ത് നിർമ്മാണപ്രവർത്തനം നടത്താൻ

തീരദേശപരിപാലനനിയമത്തിന്റെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് അനുവദിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെടും. എട്ട് ജില്ലകളിലെ 109 പഞ്ചായത്തുകളെ സി.ആർ.ഇസഡ് മൂന്നിൽ നിന്ന് രണ്ടിലേക്ക് മാറ്റി നിയന്ത്രണങ്ങൾ കുറയ്ക്കുന്ന ഇളവുകളാണ് ആവശ്യപ്പെടുന്നത്.ഇതിനായി തയ്യാറാക്കിയ തീരദേശ പരിപാലന പ്ളാൻ കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാവ്യതിയാന മന്ത്രാലയത്തിന് സമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

ഭൗമശാസ്ത്ര പഠനകേന്ദ്രം ഡയറക്ടർ പ്രൊഫ.എൻ.വി.ചലപതിറാവു,ഡോ.റെജി ശ്രീനിവാസ് എന്നിവരുൾപ്പെട്ട വിദഗ്ധസമിതി കഴിഞ്ഞശനിയാഴ്ച സമർപ്പിച്ച റിപ്പോർട്ടാണ് മന്ത്രിസഭ അംഗീകരിച്ച് കേന്ദ്രത്തിലേക്കയക്കുന്നത്. 66പഞ്ചായത്തുകളെ നിയന്ത്രണങ്ങൾ ഇളവുള്ള സി.ആർ.ഇസഡ് രണ്ടിൽ ഉൾപ്പെടുത്താൻ കേന്ദ്രം സമ്മതിച്ചിട്ടുണ്ട്.

സാദ്ധ്യമാവുന്ന ഇളവുകൾ

# 66 പഞ്ചായത്തുകളെ സി.ആർ.ഇസഡ് 3ൽ നിന്ന് സി.ആർ.ഇസഡ് 2ലേക്ക് മാറ്റും. നിർമ്മാണപ്രവർത്തനങ്ങൾക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ് ലഭിക്കും.തുറമുഖത്തിന്റെ ഭാഗമായിപ്രഖ്യാപിച്ച പ്രദേശങ്ങളിൽ നിർമ്മാണനിയന്ത്രണം ബാധകമല്ല.

*ആലപ്പുഴജില്ലയിലെ അമ്പലപ്പുഴ വടക്ക്,അമ്പലപ്പുഴ തെക്ക്, തിരുവനന്തപുരത്തെ ചിറയിൻകീഴ്,കരുംകുളം,കോട്ടുകാൽ, വെങ്ങാനൂർ എന്നീ ഗ്രാമപഞ്ചായത്തുകളിൽ അറ്റോമിക് മിനറൽശേഖരം ഉളളതിനാൽ കടുത്തനിയന്ത്രണമുള്ള സി.ആർ.ഇസഡ് 3ൽ തുടരുമെങ്കിലും രണ്ടു വിഭാഗമായി തിരിച്ച് ഇളവ് ലഭ്യമാക്കും.

*ഒരു ചതുരശ്രകിലോമീറ്ററിൽ 2161പേരോ അതിൽകൂടുതലോ ജനസാന്ദ്രതയുളള പ്രദേശങ്ങൾ സി.ആർ.ഇസഡ് 3എയിലും

അതിൽകുറഞ്ഞ ജനസംഖ്യയുളളപ്രദേശങ്ങളെ സി.ആർ.ഇസഡ് 3 ബിയിലും ഉൾപ്പെടുത്തും.

# സി.ആർ.ഇസഡ് 3 എ യിൽ ഉൾപ്പെട്ടാൽ നിർമ്മാണനിയന്ത്രണമേഖല കടലിന്റെ വേലിയേറ്റരേഖയിൽ നിന്ന് 50 മീറ്ററായി കുറയും. സി.ആർ.ഇസഡ് 3 ബിയിൽ നിയന്ത്രണമേഖല 200 മീറ്ററായി തുടരും.

# സി.ആർ.ഇസഡ് 3ലെ രണ്ടുവിഭാഗത്തിലും ഉൾനാടൻ ജലാശയങ്ങളുടെ വേലിയേറ്റരേഖയിൽ നിന്നുള്ള ദൂരപരിധി 100 മീറ്ററിൽ നിന്ന് 50മീറ്റർവരെയായി കുറയും. ചെറിയജലാശയങ്ങളുടെ 50 മീറ്റർ പരിധിക്കപ്പുറത്ത് നിർമ്മാണങ്ങൾ അനുവദിക്കാം.

# ഇന്റഗ്രേറ്റഡ് ഐലൻഡ് മാനേജ്‌മെന്റ് പ്ലാൻ തയ്യാറാക്കി കേന്ദ്രവനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വാങ്ങിയശേഷം ദ്വീപുകളുടെ വികസനരഹിത മേഖല 50 മീറ്ററിൽ നിന്ന് 20 മീറ്ററായി കുറയ്ക്കും.

# നിർമ്മാണനിയന്ത്രണത്തിനായുള്ള പൊക്കാളി/കൈപ്പാട് പാടങ്ങളുടെ ബണ്ട്/സ്‌കൂയിസ് ഗേറ്റുകളുടെ അതിർത്തി സംസ്ഥാനങ്ങൾക്ക് ശാസ്ത്രീയമായി നിർണ്ണയിക്കാം.

# നിർമ്മാണനിയന്ത്രണങ്ങളിൽ നിന്ന് സ്വകാര്യവ്യക്തികളുടെ കണ്ടൽകാടുകളെ ഒഴിവാക്കാം.സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതിന് ബഫർസോൺ 50 മീറ്ററായിരിക്കും.


Source link

Related Articles

Back to top button