KERALAMLATEST NEWS

വയോജന കമ്മിഷൻ- കാത്തിരിപ്പിന് 18 വർഷം

തിരുവനന്തപുരം: വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി കമ്മിഷൻ രൂപീകരിക്കണമെന്ന ആവശ്യത്തിന് 18 വയസ്. വരുന്ന നിയമസഭാ സമ്മേളനത്തിൽ കമ്മിഷൻ രൂപീകരിക്കാനുള്ള ബിൽ അവതരിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനത്തെ വയോജനങ്ങൾ.

2006ലാണ് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ (എസ്.സി.എഫ്.ഡബ്ല്യൂ.എ) ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്ണൻ അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് നിവേദനം സമർപ്പിച്ചത്. വയോജനങ്ങൾക്കെതിരെ കുടുംബത്തിൽ നിന്നുൾപ്പെടെയുള്ള അതിക്രമങ്ങൾ തടയുക, സർക്കാരിന് നയപരമായി മാർഗനിർദ്ദേശം നൽകുക തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ. 2023ലെ സീനിയർ സിറ്റിസൺസ് ബിൽ അനുസരിച്ച് വയോജനങ്ങൾക്കെതിരെ ആക്രമണമുണ്ടായാൽ ശിക്ഷാനടപടികൾ നിർദ്ദേശിക്കാനുൾപ്പെടെയുള്ള അധികാരങ്ങൾ വയോജന കമ്മിഷന് നൽകിയിട്ടുണ്ട്.വയോജനങ്ങളെ സർക്കാരിന്റെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റാനും ആരോഗ്യം ഉറപ്പാക്കാനും പരാതികൾ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കമ്മിഷന് അധികാരമുണ്ടാകും.

ആസ്ഥാനം തിരുവനന്തപുരത്ത്

തിരുവനന്തപുരമായിരിക്കും കമ്മിഷന്റെ ആസ്ഥാനം.

മുതിർന്ന പൗരന്മാരുടെ കാര്യങ്ങളിൽ പ്രത്യേക അറിവും അനുഭവപരിചയവുമുള്ള മുതിർന്ന പൗരനായ അദ്ധ്യക്ഷനും രണ്ട് അംഗങ്ങളുമടങ്ങുന്നതാണ് കമ്മിഷൻ.

അഡിഷണൽ സെക്രട്ടറിയുടെ റാങ്കിൽ കുറയാത്തയാളെ

കമ്മിഷന്റെ സെക്രട്ടറിയായി സർക്കാർ നിയമിക്കും.

സിവിൽ കോടതിയുടെ എല്ലാ അധികാരങ്ങളും കമ്മിഷന് ഉണ്ടായിരിക്കും.

കമ്മിഷൻ രൂപീകരിക്കുന്നതിനുള്ള കരട് തയാറാക്കി ലാ റിഫോംസ് കമ്മിഷൻ സാമൂഹികനീതി വകുപ്പിന് നൽകിയിരുന്നു. ഈ ബില്ലിന്റെ നിയമസാധുതകൾ പരിശോധിച്ച് നിയമവകുപ്പ് സാമൂഹികനീതി വകുപ്പിന് നൽകിയിട്ട് ഒന്നര വർഷമായി. സർക്കാർ തലത്തിൽ ഫയലിന് അനക്കമില്ലെന്ന് ആരോപണമുണ്ട്.

2006ൽ ഒരു റസിഡന്റ്സ് അസോസിയേഷന്റെ പരിപാടിയിൽ പോയപ്പോൾ 82 വയസുള്ളൊരു അമ്മ ‘ഞങ്ങൾക്കും വേണ്ടി എന്തെങ്കിലും ചെയ്യാമോ’ എന്ന് ചോദിച്ചിരുന്നു. അവിടെ നിന്ന് തുടങ്ങിയ യാത്രയാണ്.

-അമരവിള രാമകൃഷ്ണൻ,

ജനറൽ സെക്രട്ടറി


Source link

Related Articles

Back to top button