KERALAMLATEST NEWS
സംസ്ഥാനത്ത് അഞ്ച് ദിവസം കനത്തമഴ

തിരുവനന്തപുരം: തെക്കൻ ശ്രീലങ്കയ്ക്ക് മുകളിൽ ചക്രവാത ചുഴിയും റായലസീമ മുതൽ കോമറിൻ മേഖല വരെ ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടതിന്റെ ഫലമായി കേരളത്തിൽ അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. കുറഞ്ഞ സമയത്തിൽ കൂടുതൽ മഴക്ക് സാദ്ധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലും ഓറഞ്ച്, റെഡ് അലർട്ടിനു സമാനമായ മുൻകരുതലുകൾ സ്വീകരിക്കാൻ നിർദ്ദേശിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങൾ പരിഗണിച്ചാണിത്.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നും നാളെയും അതിശക്തമായ മഴക്കും 17ന് ശക്തമായ മഴയ്‌ക്കും സാദ്ധ്യതയുണ്ട്.
Source link