KERALAMLATEST NEWS

കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  ഡോ. ബി അശോകിന്റെ മാതാവ് അന്തരിച്ചു

കൊല്ലം: എസ്. എൻ. വനിതാ കോളേജ് സൂവോളജി വകുപ്പദ്ധ്യക്ഷയും ദീർഘകാലം വിവിധ എസ്.എൻ. കോളേജുകളിൽ അദ്ധ്യാപികയും ആയിരുന്ന കൊല്ലം മുണ്ടയ്കൽ ബാലരമയിൽ പി. രമാമണി (80) അന്തരിച്ചു. ആദിച്ചനല്ലൂർ പാലത്തുവിള കുടുംബാംഗമാണ്. സഹകരണ വകുപ്പിൽ നിന്നും റിട്ടയർ ചെയ്ത ഡെപ്യൂട്ടി രജിസ്ട്രാർ ബി. ബാലസുന്ദരത്തിന്റെ ഭാര്യയുമാണ്.

വിരമിച്ചതിനുശേഷം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരികയായിരുന്നു. ജൈവക്കൃഷിയിലും ഇടപെട്ട് വന്നു. മക്കൾ : ഡോ. ബി . അശോക് ഐ എ എസ് (സംസ്ഥാന കാർഷികോൽപ്പാദന കമ്മീഷണർ), ബി. പ്രശോഭ്, പ്രിൻസിപ്പൽ ആർക്കിടെക്റ്റ് ആൻഡ് ഡയറക്ടർ, ജെനറേറ്റീവ് എ.ഐ, ടോറണ്ടോ. മരുമക്കൾ : ലക്ഷ്മി പ്രീതി മണി, സയന്റിസ്റ്റ് എഞ്ചിനീയർ, വി.എസ്.എസ്.സി. മനു മധുസൂധനൻ പ്രശോഭ്, മാനേജർ, ഇൻഫ്രാസ്ട്രക്ചർ, വോൺ, കാനഡ.

ഉപചാരം നാളെ രാവിലെ പത്തിന് രൂപശ്രീ മുണ്ടയ്ക്കൽ എഫ്എഫ്ആർഎ -43ൽ. സംസ്‌കാരം ഉച്ചയ്ക്ക് രണ്ട് മണിക്ക് കൊല്ലം പോളയത്തോട് വിശ്രാന്തിയിൽ നടക്കും.


Source link

Related Articles

Back to top button