KERALAMLATEST NEWS

ദുരന്തബാധിത മേഖലകളിൽ വിദഗ്ദ്ധസംഘത്തിന്റെ പരിശോധന

കൽപ്പറ്റ: സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സംഘം വയനാട് ദുരന്ത മേഖലകളിൽ പരിശോധന ആരംഭിച്ചു. ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പരിശോധന നടത്തിയത്. പ്രതികൂല കാലാവസ്ഥയായതിനാൽ ഉച്ചയ്ക്ക് ശേഷം പരിശോധന അവസാനിപ്പിച്ചു. നാളെ തുടരും. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്തെയും അനുബന്ധ പ്രദേശത്തെയും മണ്ണിന്റെയും പാറകളുടെയും സാമ്പിളുകൾ ശേഖരിച്ചു. ദുരന്ത, അനുബന്ധ മേഖലകളിലെ അപകട സാദ്ധ്യതകൾ വിലയിരുത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. സെന്റർ ഒഫ് എക്സലൻസ് ഇൻ വാട്ടർ റിലേറ്റഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് (സി.ഡബ്ല്യൂ.ആർ.ഡി.എം.) പ്രിൻസിപ്പൽ സയന്റിസ്റ്റും മേധാവിയുമായ ഡോ. ടി.കെ.ദൃശ്യ, സൂറത്ത്കൽ എൻ.ഐ.ടി അസോസിയേറ്റ് പ്രൊഫസർ ഡോ. ശ്രീവൽസ കൊളത്തയാർ, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ താരാ മനോഹരൻ, കേരള ദുരന്തനിവാരണ അതോറിട്ടി ഹസാർഡ് ആൻഡ് റിസ്‌ക് അനലിസ്റ്റ് ജി.എസ്. പ്രദീപ് എന്നിവരാണ് വിദഗ്ദ്ധസംഘത്തിലുള്ളത്.


Source link

Related Articles

Back to top button