വയനാട് ദുരന്തം: മുത്തൂറ്റ് ഫിനാന്‍സ് 50 വീട് നിര്‍മിച്ചു നല്‍കും
കൊച്ചി: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ വീടുകള്‍ നഷ്ടമായവര്‍ക്ക് മുത്തൂറ്റ് ഫിനാന്‍സ് 50 വീട് നിര്‍മിച്ചു നല്കുമെന്നു മുത്തൂറ്റ് ഫിനാന്‍സ് സിഎസ്ആര്‍ മേധാവി ബാബു ജോണ്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 2018ലെ പ്രളയത്തെത്തുടര്‍ന്ന് ആരംഭിച്ച മുത്തൂറ്റ് ആഷിയാന പദ്ധതിയുടെ ഭാഗമായിട്ടാണു വീടുകൾ നിര്‍മിച്ചുനല്‍കുന്നത്. 500 ചതുരശ്ര അടിയിലുള്ള വീടുകളായിരിക്കും നിര്‍മിക്കുക. ഗുണഭോക്താക്കളെ സര്‍ക്കാരുമായി കൂടിയാലോചിച്ച് തീരുമാനിക്കും. ആഷിയാന പദ്ധതി വഴി കേരളം, തമിഴ്നാട്, ഹരിയാന, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലായി ഇതുവരെ 257 വീടുകള്‍ മുത്തൂറ്റ് ഫിനാന്‍സ് നിര്‍മിച്ചു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുത്തൂറ്റ് കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് മാനേജര്‍ കെ.എസ്. സിമിയും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Source link