ഏകദിനം: രോഹിത് രണ്ടാം റാങ്കിൽ

ദുബായ്: രാജ്യാന്തര ഏകദിന ക്രിക്കറ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഒരു സ്ഥാനം മുന്നേറി രണ്ടിലെത്തി. ഐസിസി ഇന്നലെ പുറത്തുവിട്ട റാങ്കിംഗ് അനിസരിച്ചാണ് രോഹിത് ഒരു സ്ഥാനം മുന്നേറിയത്. രണ്ടാം റാങ്കിലുണ്ടായിരുന്ന ഇന്ത്യയുടെ ശുഭ്മാൻ ഗിൽ മൂന്നിലേക്കിറങ്ങി. പാക്കിസ്ഥാന്റെ ബാബർ അസം 824 പോയിന്റുമായി ഒന്നാം സ്ഥാനത്തു തുടർന്നു. രോഹിത്തിന് 765ഉം ഗില്ലിന് 763ഉം റേറ്റിംഗ് പോയിന്റാണുള്ളത്. വിരാട് കോഹ്ലി (746) നാലാം സ്ഥാനം നിലനിർത്തി.
16-ാം സ്ഥാനത്തുള്ള ശ്രേയസ് അയ്യറാണ് ആദ്യ ഇരുപതിനുള്ളിലുള്ള മറ്റൊരു ഇന്ത്യൻ ബാറ്റർ. ശ്രീലങ്കയ്ക്കെതിരായ പരന്പരയിലെ മികവിലൂടെയാണ് രോഹിത് റാങ്ക് മെച്ചപ്പെടുത്തിയത്. ബൗളർമാരുടെ റാങ്കിംഗിൽ ഇന്ത്യയുടെ കുൽദീപ് യാദവ് നാലും ജസ്പ്രീത് ബുംറ എട്ടും റാങ്കിൽ തുടരുന്നു. ദക്ഷിണാഫ്രിക്കയുടെ കേശവ് മഹാരാജാണ് ഒന്നാം നന്പർ ബൗളർ. അഞ്ചു സ്ഥാനം പിന്നോട്ടിറങ്ങി പത്തിലുള്ള മുഹമ്മദ് സിറാജാണ് ആദ്യ പത്ത് റാങ്കിലുള്ള മറ്റൊരു ഇന്ത്യൻ ബൗളർ.
Source link