ഫുമിയോ കിഷിഡ ഒഴിയുന്നു


ടോ​ക്കി​യോ: ജ​പ്പാ​നി​ൽ പ്ര​ധാ​ന​മ​ന്ത്രി ഫു​മി​യോ കി​ഷി​ഡ അ​ധി​കാ​ര​മൊ​ഴി​യു​ന്നു. ഭ​ര​ണ​ക​ക്ഷി​യാ​യ ലി​ബ​റ​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ (എ​ൽ​ഡി​പി) നേ​തൃ​സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. സെ​പ്റ്റം​ബ​റി​ൽ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി പു​തി​യ നേ​താ​വി​നെ ക​ണ്ടെ​ടു​ത്തും. ഫു​മി​യോ ഇ​തോ​ടെ പ്ര​ധാ​ന​മ​ന്ത്രി​പ​ദ​വും രാ​ജി​വ​യ്ക്കും.

ഭ​ര​ണ​ക​ക്ഷി നേ​താ​ക്ക​ളു​ടെ അ​ഴി​മ​തി, വി​ല​ക്ക​യ​റ്റം, സാ​ന്പ​ത്തി​ക ​പ്ര​തി​സ​ന്ധി എ​ന്നീ കാ​ര​ണ​ങ്ങ​ളാ​ൽ ഫു​മി​യോ​ടെ ജ​ന​പ്രീ​തി കു​ത്ത​നെ ഇ​ടി​ഞ്ഞ് ക​ഴി​ഞ്ഞ മാ​സം 15.5 ശ​ത​മാ​ന​ത്തി​ലെ​ത്തി​യി​രു​ന്നു.


Source link
Exit mobile version