KERALAMLATEST NEWS

നാളെ ബെവ്കോ മദ്യവില്പന ശാലകൾ തുറക്കില്ല, 20ന് സംസ്ഥാനത്ത് സമ്പൂർണ ഡ്രൈ ഡേ

തിരുവനന്തപുരം: സ്വാതന്ത്ര്യദിനമായ നാളെ സംസ്ഥാനത്ത് ബെവ്‌കോ മദ്യ വില്പന ശാലകൾ പ്രവർത്തിക്കില്ല . പൊതുഅവധി ആയതിനാൽ ബിവേറജസ് കോർപ്പറേഷൻ ജീവനക്കാർക്കും അവധിയായിരിക്കും. എന്നാൽ ബിവറേജസ് തുറക്കില്ലെങ്കിലും കൺസ്യൂമർ ഫെഡ് മദ്യവില്പന ശാലകളും ബാറുകളും തുറന്ന് പ്രവർത്തിക്കും. പതിവ് ഡ്രൈ ഡേയ്ക്ക് പുറമേ തിരുവോണം,​ റിപ്പബ്ലിക് ദിനം,​ സ്വാതന്ത്ര്യദിനം എന്നിവയ്ക്കാണ് ബെവ്കോയ്ക്ക് അവധിയുള്ളത്.

അതേസമയം ആഗസ്റ്റ് 20ന് സംസ്ഥാനത്ത് സമ്പൂർണ ഡ്രൈ ഡേ ആയിരിക്കും. ശ്രീനാരായണ ഗുരു ജയന്തി ആയിതിനാലാണ് 20ന് സംസ്ഥാനത്ത് ഡ്രൈ ഡേ ഏർപ്പെടുത്തിയിട്ടുള്ളത്. അന്ന് സംസ്ഥാനത്തെ ബെവ്കോ മദ്യ വില്പന ശാലകൾക്ക് പുറമേ കൺസ്യൂമർ ഫെഡ് മദ്യവില്പന ശാലകളും ബാറുകളും പ്രവർത്തിക്കില്ല.


Source link

Related Articles

Back to top button