‘ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്’ ഓണം റിലീസായി സെപ്റ്റംബർ 13ന് എത്തുന്നു
‘ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്’ ഓണം റിലീസായി സെപ്റ്റംബർ 13ന് എത്തുന്നു | Gangs of Sukumarakurup Movie
യുവതാരനിര ഒന്നിക്കുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് ഓണം റിലീസായി തിയറ്ററുകളിലെത്തും. പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമിക്കുന്ന ചിത്രം ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്നു. വി ആർ ബാലഗോപാലാണ് തിരക്കഥയും സംഭാഷണവും രചിച്ചിട്ടുള്ളത്. ക്യാമറ: രജീഷ് രാമൻ, പ്രോജക്ട് ഡിസൈനർ: എസ് മുരുകൻ.
ഷാജി കൈലാസ്- ആനി ദമ്പതികളുടെ ഇളയ മകൻ റുഷിൻ ഷാജി കൈലാസ് നായകനാകുന്ന ഈ സിനിമയിൽ അബുസലിം ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ജോണി ആന്റണി ടിനി ടോം, എബിൻ ബിനോ, സൂര്യ ക്രിഷ്,ശ്രീജിത്ത് രവി, വൈഷ്ണവ് ബിജു, സിനോജ് വർഗീസ്, ദിനേശ് പണിക്കർ, ഇനിയ, സുജിത് ശങ്കർ,കൃഷ്ണേന്ദു സ്വരൂപ് വിനു, പാർവതി രാജൻ ശങ്കരാടി, പൂജ മോഹൻരാജ്, ഗായത്രി സതീഷ്, അജയ് നടരാജ്, ടോം സ്കോട്ട്, രജിത് കുമാർ, സോണിയ മൽഹാർ, സുന്ദർ പാണ്ട്യൻ, ലാൽ ബാബു, അനീഷ് ശബരി, മാത്യൂസ് എബ്രഹാം എന്നിങ്ങനെ നിരവധി താരങ്ങൾ അഭിനയിക്കുന്നു.
English Summary:
Gangs of Sukumarakurup Movie Onam Release
7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-list blaiekb6ao0j8kubu3lnkc1g0
Source link