നെല്ല് സംഭരണ കുടിശിക ഉടൻ വിതരണം ചെയ്യും: മന്ത്രി അനിൽ
തിരുവനന്തപുരം: കേന്ദ്ര സർക്കാരിൽനിന്ന് അർഹമായ തുക അനുവദിക്കാത്ത സാഹചര്യത്തിലും കേരളത്തിലെ നെൽകർഷകർക്ക് കുടിശിക തുക സമയബന്ധിതമായി വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ സംസ്ഥാന സർക്കാർ പൂർത്തിയാക്കുകയാണെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു.
സപ്ലൈകോയുടെ മുൻവർഷങ്ങളിലെ ഓഡിറ്റ് റിപ്പോർട്ടുകൾ ലഭിച്ചതിനു ശേഷമേ കേന്ദ്രസർക്കാർ അന്തിമമായി താങ്ങുവില തീർപ്പാക്കുകയുള്ളൂ. 2018-19 മുതൽ 2023-24 വരെയുള്ള കാലയളവിൽ 647 കോടി രൂപയാണ് തടഞ്ഞുവച്ചിരിക്കുന്നത്. സപ്ലൈകോ ഗ്യാരന്റി നിന്ന് പൊതുമേഖലാ ബാങ്കുകളിൽ നിന്നും പി.ആർ.എസ്. വായ്പയായി സംസ്ഥാനത്തെ കർഷകർക്ക് നല്കി കഴിഞ്ഞു. മുൻ വർഷങ്ങളിൽ സംഭരിച്ച നെല്ലിന്റെ വില പൂർണ്ണമായും കൊടുത്തു. 2023-24 സംഭരണ വർഷത്തെ രണ്ടാം വിളയിൽ 1,98,755 കർഷകരിൽ നിന്നായി സംഭരിച്ച 5.59 ലക്ഷം ടണ്ണിന്റെ വിലയായ 1584.11 കോടിയിൽ ഇനി 3486 കർഷകർക്കായി 25.64 കോടി രൂപയേനല്കാനുള്ളൂ.
Source link