75 ദിവസങ്ങള്‍; 46.6 കോടിയുടെ ടോട്ടല്‍ ബിസിനസ്സുമായി തലവന്‍
75 ദിവസങ്ങള്‍; 46.6 കോടിയുടെ ടോട്ടല്‍ ബിസിനസ്സുമായി തലവന്‍ | Asif Ali, Biju Menon
75 ദിവസങ്ങള്‍; 46.6 കോടിയുടെ ടോട്ടല്‍ ബിസിനസ്സുമായി തലവന്‍
മനോരമ ലേഖിക
Published: August 14 , 2024 12:30 PM IST
1 minute Read
ആസിഫ് അലിയും ബിജു മേനോനും.
ബിജു മേനോൻ, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ജിസ് ജോയ് ഒരുക്കിയ തലവൻ എന്ന ചിത്രം തീയറ്ററുകളില്‍ 75 ദിവസം പിന്നിട്ട് പ്രദര്‍ശനം അവസാനിപ്പിക്കുമ്പോള്‍ നേടിയ ടോട്ടല്‍ ബിസിനസ് 46.6 കോടി. റിലീസിനുശേഷം മികച്ച പ്രേക്ഷകാഭിപ്രായം നേടി കൂടുതല്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട തലവന്‍ മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.
മേയ് 24-നു പുറത്തിറങ്ങിയ തലവന് വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസയാണ് ലഭിച്ചത്. ഉലകനായകൻ കമൽ ഹാസൻ ഉൾപ്പെടെയുള്ളവരുടെ കയ്യടി ഈ ചിത്രം നേടിയെടുത്തു. ആസിഫ് അലി, ബിജു മേനോൻ, ജിസ് ജോയ് എന്നിവരുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായും തലവൻ മാറി. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പോലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍, ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ രൂപത്തിൽ പ്രേക്ഷകരുടെ മുന്നിലവതരിപ്പിച്ച ചിത്രമാണിത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം രചിച്ചത് ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ്.
അനുശ്രീ, മിയ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും വേഷമിട്ട ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ദീപക് ദേവ്, ഛായാഗ്രഹണം – ശരൺ വേലായുധൻ. എഡിറ്റിംഗ് – സൂരജ് ഇ എസ്, കലാസംവിധാനം – അജയൻ മങ്ങാട്, സൗണ്ട് – രംഗനാഥ് രവി, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യൂം – ജിഷാദ്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – സാഗർ, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് – ഫർഹാൻസ് പി ഫൈസൽ, അഭിജിത്ത് കെ എസ്, പ്രൊഡക്ഷൻ മാനേജർ – ജോബി ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ – ആസാദ് കണ്ണാടിക്കൽ, പി ആർ ഒ – വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ.
English Summary:
Asif Ali movie Thalavan with a total business of 46.6 crores in 75 days.
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-asifali mo-entertainment-movie f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-bijumenon 4vfq7v6760rc0c8lo8mo7e46tv
Source link