CINEMA

അന്ന് എല്ലാത്തിനും പരിമിതികളുണ്ടായിരുന്നു: ചെറുപ്പത്തിലെ കഷ്ടപ്പാടുകൾ പങ്കുവച്ച് അഹാന

അന്ന് എല്ലാത്തിനും പരിമിതികളുണ്ടായിരുന്നു: ചെറുപ്പത്തിലെ കഷ്ടപ്പാടുകൾ പങ്കുവച്ച് അഹാന | Ahaana Krishna Family

അന്ന് എല്ലാത്തിനും പരിമിതികളുണ്ടായിരുന്നു: ചെറുപ്പത്തിലെ കഷ്ടപ്പാടുകൾ പങ്കുവച്ച് അഹാന

മനോരമ ലേഖകൻ

Published: August 14 , 2024 11:19 AM IST

1 minute Read

അഹാന കൃഷ്ണയും കുടുംബവും

കുടുംബത്തോടൊപ്പമുള്ള ഒരു പഴയകാല ചിത്രം പങ്കുവച്ച് നടി അഹാന കൃഷ്ണ. കൃഷ്ണകുമാറും ഭാര്യ സിന്ധുവും മക്കളായ അഹാന ദിയ ഇഷാനി എന്നിവരാണ് ചിത്രത്തിലുള്ളത്.  ഇളയ കുട്ടിയായ ഹൻസിക അമ്മയുടെ വയറ്റിൽ നാല് മാസം പ്രായമുള്ളപ്പോഴെടുത്ത ചിത്രമാണിതെന്ന് അഹാന കുറിച്ചു. പണ്ടത്തെ കാലത്ത് ഏറെ കഷ്ടപ്പെട്ടാണ് തങ്ങൾ കഴിഞ്ഞിരുന്നതെന്ന സൂചനയും അഹാന പങ്കുവയ്ക്കുന്നുണ്ട്.  ഇന്നത്തെപ്പോലെ മികച്ച വസ്ത്രങ്ങളോ ചെരുപ്പോ ഒന്നും ഉണ്ടായിരുന്നില്ല, അഞ്ചോ ആറോ നല്ല വസ്ത്രങ്ങൾ മാത്രം ഉണ്ടായിരുന്ന കാലമായിരുന്നു അതെന്നും രുചികരമായ ഭക്ഷണം കിട്ടുന്നതുകൊണ്ട് പാർട്ടികൾക്ക് പോകുന്നത് അന്ന് വലിയ ഇഷ്ടമായിരുന്നെന്നും അഹാന കൃഷ്ണ തുറന്നു പറയുന്നു.     

‘‘ഞങ്ങളുടെ കുടുംബ സുഹൃത്ത് അയച്ചു തന്നതാണ് ഈ ചിത്രം. ഹൻസു അമ്മയുടെ വയറ്റിൽ 4 മാസം പ്രായമുള്ളപ്പോൾ 2005 ഏപ്രിലിൽ എടുത്ത ചിത്രമാണ്.  ഈ ദിവസം ശരിക്കും പറഞ്ഞാൽ എനിക്കൊട്ടും ഓർമയില്ല. പക്ഷേ സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാൻ അവസരം കിട്ടുന്ന ചടങ്ങുകൾക്കു പോകാൻ ഞങ്ങൾക്ക് എപ്പോഴും ഇഷ്ടമായിരുന്നു എന്ന് ഞാൻ ഓർക്കുന്നു.  അമ്മ ഹൻസുവിനെ ഗർഭിണിയായതിനാൽ അമ്മക്ക് അന്ന് ഭക്ഷണത്തോട് വലിയ പ്രിയമുണ്ടായിരുന്നില്ല. ഈ ചിത്രത്തിൽ ഞങ്ങൾ ഇട്ട വസ്ത്രങ്ങൾ എല്ലാം തന്നെ മിക്കവാറും ചെന്നൈയിൽ നിന്ന് വാങ്ങിയതായിരിക്കുമെന്നു തോന്നുന്നു. അന്നത്തെക്കാലത്ത് ഇപ്പോഴത്തെപ്പോലെയല്ല നിങ്ങളിൽ പലരെയും പോലെ ഞങ്ങൾക്കും എല്ലാറ്റിനും പരിമിതിയുണ്ടായിരുന്നു.  

നല്ല വസ്ത്രങ്ങൾ 4 അല്ലെങ്കിൽ 5 ജോഡി മാത്രമായിരുന്നു ഉണ്ടായിരുന്നത്. അത് ഞങ്ങൾ സന്തോഷത്തോടെ വീണ്ടും വീണ്ടും ധരിച്ചുകൊണ്ടിരുന്നു. ചെരിപ്പിന്റെ കാര്യവും അങ്ങനെ തന്നെ. പിന്നെ നമ്മൾ വളർന്നു വരുന്ന പ്രായത്തിൽ കൂടുതൽ വസ്ത്രങ്ങളോ ചെരുപ്പുകളോ ഉണ്ടായിരിക്കുന്നതിൽ അർഥമില്ല കാരണം അവയെല്ലാം പെട്ടെന്ന് തന്നെ ഉപയോഗശൂന്യമാകും. അന്ന് ഞങ്ങളുടെ വാർഡ്രോബിൽ ആവശ്യത്തിലധികം സ്ഥലമുണ്ടായിരുന്നു. എന്തു തിരഞ്ഞെടുക്കണം, ധരിക്കണം എന്നതിനെക്കുറിച്ച് അധികം ചിന്തിക്കേണ്ടി വന്നിട്ടില്ല. ഞങ്ങൾ ഉള്ളതിൽ ഏറ്റവും നല്ല വസ്ത്രം ധരിക്കും, അമ്മ മുടി കെട്ടി തരും അതുകഴിയുമ്പോൾ ഞങ്ങൾ പോകാൻ റെഡിയായി കഴിഞ്ഞു. 

അതൊക്കെ ഇന്ന് മധുരതരമായ ഓർമകൾ മാത്രമായി. ഈ പടത്തിൽ എനിക്ക് ഏറ്റവും പ്രിയകരമെന്താണെന്ന് വച്ചാൽ ഇത് ക്ലിക്ക് ചെയ്യപ്പെടുന്നതിനെ കുറിച്ച് ഞങ്ങൾ ബോധവതികളേ അല്ലായിരുന്നു എന്നതാണ്.  കൃത്യസമയത്ത് പകർത്തിയ ഏറെ പ്രിയപ്പെട്ട ഒരു നിമിഷം. ഈ ചിത്രത്തോടൊപ്പം ഞാൻ ചേർത്തിട്ടുള്ള പാട്ട് അന്നത്തെ അമ്മയുടെ റിങ്ടോണും ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ഗാനവുമായിരുന്നു.’’ അഹാനയുടെ വാക്കുകൾ.

English Summary:
Before the Glamour: Ahaana Krishna Gets Real About Struggles, Shares Heartfelt Family Photo

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-ahaanakrishna dhdt3g960f6na7uccq6bl3ndq mo-entertainment-movie-krishnakumar


Source link

Related Articles

Back to top button