KERALAMLATEST NEWS

അഞ്ചാം ക്ളാസ് വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

തൃശൂർ: പത്തുവയസുകാരൻ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. തൃശൂർ ചേലക്കരയിലാണ് സംഭവം. ചേലക്കര ചീപ്പാറ വീട്ടിൽ സിയാദ്-ഷാജിത ദമ്പതികളുടെ മകൻ ആസിം സിയാദിനെയാണ് ഇന്നലെ രാത്രി വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

പിന്നാലെ ആസിമിനെ ചേലക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചേലക്കര എസ് എം ടി സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ അഞ്ചാം ക്ളാസ് വിദ്യാർത്ഥിയാണ് ആസിം. ചേലക്കര പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു.

ഷാൾ കഴുത്തിൽ കുരുങ്ങി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ചേലക്കരയിൽ കഴുത്തിൽ ഷാൾ കുരുങ്ങി വിദ്യാർത്ഥി മരിച്ചു. ചേലക്കര വട്ടുള്ളി തുടുമേൽ റെജി – ബ്രിസിലി ദമ്പതികളുടെ ഏക മകൾ എൽവിന (10) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം. മുറിയിൽ ജനാലയുടെ അരികിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തിൽ അബദ്ധത്തിൽ ഷാൾ കുരുങ്ങുകയായിരുന്നു.

പുറത്തുപോയി തിരിച്ചെത്തിയ അച്ഛൻ റെജിയാണ് മകളെ ഷാൾ കുരുങ്ങിയ നിലയിൽ കണ്ടത്. ഉടൻ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവില്വാമല പുനർജനി ന്യൂ ക്രൈസ്റ്റ് ലൈഫ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ചേലക്കര പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.


Source link

Related Articles

Back to top button