ഇന്ദ്രജിത്തിന്റെ നായികയായി അനശ്വര രാജൻ; ‘മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്‌ലർ’ ടീസര്‍
ഇന്ദ്രജിത്തിന്റെ നായികയായി അനശ്വര രാജൻ; ‘മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്‌ലർ’ ടീസര്‍ | Mr & Mrs Bachelor Official Teaser
ഇന്ദ്രജിത്തിന്റെ നായികയായി അനശ്വര രാജൻ; ‘മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്‌ലർ’ ടീസര്‍
മനോരമ ലേഖകൻ
Published: August 14 , 2024 09:15 AM IST
1 minute Read
അനശ്വര രാജൻ, ഇന്ദ്രജിത്ത്
ഇന്ദ്രജിത്ത് സുകുമാരൻ, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്‌ലർ ടീസര്‍ എത്തി. കല്യാണ വേഷത്തില്‍ ഒളിച്ചോടുന്ന പെൺകുട്ടിയായി അനശ്വര രാജൻ എത്തുന്നു.
ചിത്രം ഓഗസ്റ്റ് 23 ന് തിയറ്ററുകളിൽ എത്തും. ഹൈലൈൻ പിക്ചേഴ്സിന്റെ ബാനറിൽ പ്രകാശ് ഹൈലൈൻ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അർജുൻ ടി സത്യൻ ആണ്. ഡയാന ഹമീദ്, റോസിൻ ജോളി, ബൈജു പപ്പൻ, രാഹുൽ മാധവ്, സോഹൻ സീനുലാൽ, മനോഹരി ജോയ്, ജിബിൻ ഗോപിനാഥ്, ലയ സിംപ്സൺ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത് .
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബാബു ആർ, ഛായാഗ്രാഹണം പ്രദീപ് നായർ, എഡിറ്റർ സോബിൻ കെ. സോമൻ, ടീസർ കട്ട് സോനു ആർ, സംഗീതവും പശ്ചാത്തല സംഗീതവും പി.എസ്. ജയഹരി.
English Summary:
Watch Mr & Mrs Bachelor Official Teaser
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-indrajithsukumaran mo-entertainment-movie-anaswararajan 61u1mfp47t18ucovsgt8poqajv f3uk329jlig71d4nk9o6qq7b4-list mo-entertainment-common-teasertrailer
Source link