Site icon onlinekeralanews.com

കാലിന് പരിക്കേറ്റ അമ്മയ്‌ക്ക് താങ്ങാവാൻ പരിശ്രമം; സ്‌നേഹത്തണലായി കുരുന്നുബാലൻ


കുഞ്ഞുങ്ങൾക്ക് ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് അവരുടെ അമ്മയോടൊപ്പമാകും. അതുകൊണ്ടുതന്നെ മറ്റാരെക്കാളും അധികമായി അവർ സ്‌നേഹിക്കുന്നതും അമ്മയെയാകും. അറിവാകുന്നതുവരെയും അമ്മമാരെ സഹായിക്കാൻ അവർക്ക് ഒരു പ്രത്യേക ഉത്സാഹമായിരിക്കും. അടുക്കളയിലും അലക്കുകല്ലിലുമെല്ലാം അമ്മയ്‌ക്കുപിന്നാലെ കൂടുന്നവരാകും പലരും. ഇപ്പോഴിതാ കാലിൽ പരിക്കേറ്റതിനാൽ നടക്കാൻ ബുദ്ധിമുട്ടുന്ന അമ്മയെ താങ്ങിപിടിക്കുന്ന ഒരു കുരുന്നിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു കുട്ടി ഡയപ്പറും ധരിച്ച് അമ്മയെ താങ്ങിപ്പിടിക്കാൻ തിരക്കുകൂട്ടുകയാണ് ആ കുരുന്ന്. സംഭവം നടക്കുന്ന സ്ഥലമോ സമയമോ വ്യക്തമല്ല. ദൃശ്യങ്ങൾക്കൊപ്പം മനോഹരമായൊരു കുറിപ്പും ഫേസ്ബുക്ക് പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.


Source link

Exit mobile version