സംരംഭക വികസന ശില്പശാല സംഘടിപ്പിച്ചു 

തിരുവനന്തപുരം: കേരള ബാങ്ക് തിരുവനന്തപുരം സി.പി.സിയും ജില്ലാ വ്യവസായ കേന്ദ്രവും സംഘടിപ്പിച്ച സംരംഭക വികസന ശില്പശാല ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ.എസ്.ഷിറാസ് ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് റീജിയണൽ ജനറൽ മാനേജർ,അനിൽകുമാർ.എ അദ്ധ്യക്ഷത വഹിച്ചു. ശില്പശാലയിൽ ഡെപ്യൂട്ടി ജനറൽ മാനേജർമാരായ വിനീത്.പി.എസ്,സുരേഷ്.പി. കെ,ജെയ്ജി ജോർജ് ജയേഷ്മോൻ,സീനിയർ മാനേജർമാരായ സി.കെ.സുനിൽകുമാർ,ബിന്ദു.എസ് എന്നിവർ സംസാരിച്ചു. തിരുവനന്തപുരം ജില്ലയിലെ ഏരിയ മാനേജർമാർ,ശാഖാ മാനേജർമാർ എന്നിവർ പങ്കെടുത്ത ശില്പശാലയിൽ വ്യവസായ വായ്പകളെക്കുറിച്ച് ചർച്ച ചെയ്തു.


Source link
Exit mobile version