കറാച്ചി: പാരീസ് ഒളിന്പിക് അത്ലറ്റിക്സിൽ പുരുഷ ജാവലിൻത്രോയിൽ സ്വർണം നേടിയ അർഷാദ് നദീമിനു പാക് സർക്കാരിന്റെ പാരിതോഷികം. 10 കോടി പാക്കിസ്ഥാൻ രൂപയും ഒളിന്പിക് നന്പർ പ്ലേറ്റുള്ള കാറും അർഷാദിനു സമ്മാനിക്കും. ഇന്ത്യൻ സൂപ്പർ താരം നീരജ് ചോപ്രയെ വെള്ളിയിലേക്കു പിന്തിള്ളി, ഒളിന്പിക് റിക്കാർഡോയെയായിരുന്നു അർഷാദ് പാരീസിൽ സ്വർണം നേടിയത്.
92.97 മീറ്ററാണ് അർഷാദ് ജാവലിൻ എറിഞ്ഞത്. പാക്കിസ്ഥാന്റെ ഒളിന്പിക് ചരിത്രത്തിലെ ആദ്യ വ്യക്തിഗത സ്വർണമാണ്. PAK-92.97 എന്ന നന്പറിലുള്ള ഹോണ്ട സിവിക് കാറാണ് സർക്കാർ അർഷാദിനു സമ്മാനിച്ചത്.
Source link