ഡിജിറ്റൽ ഇന്നൊവേഷൻ അവാർഡ് റിഫ്ളക്ഷൻസ് ഇൻഫോ സിസ്റ്റംസിന്

തിരുവനന്തപുരം: ടെക്നോപാർക്കിലെ ആഗോള ഐടി സൊല്യൂഷൻ ദാതാവായ റിഫ്ളക്ഷൻസ് ഇൻഫോ സിസ്റ്റംസിന് എക്സ്ചേഞ്ച് 4 മീഡിയയുടെ ഈ വർഷത്തെ മികച്ച ഡിജിറ്റൽ ഇന്നൊവേഷൻ അവാർഡ്. റിഫ്ളക്ഷൻസ് ഇൻഫോ സിസ്റ്റംസിന്റെ നൂതന ഡിജിറ്റൽ മാർക്കറ്റിംഗ് രീതികൾ പരിഗണിച്ചാണ് പുരസ്കാരം. എക്സ്ചേഞ്ച് 4 മീഡിയ വർഷം തോറും നല്കി വരുന്ന ഇന്ത്യൻ ഡിജിറ്റൽ മാർക്കറ്റിംഗ് അവാർഡുകളുടെ (ഐഡിഎംഎ) 15-ാം പതിപ്പാണിത്. ഡിജിറ്റൽ മീഡിയ, ഇന്റർനെറ്റിന്റെ ഉപയോഗം, മൊബൈൽ, ഗെയിമിംഗ്, സോഷ്യൽ മീഡിയ, ബ്ലോഗിംഗ് മേഖല തുടങ്ങിയ വിഭാഗങ്ങളിലാണ് എക്സ്ചേഞ്ച് 4 മീഡിയ പുരസ്കാരങ്ങൾ നല്‍കുന്നത്. മുംബൈയിൽ നടന്ന ചടങ്ങിൽ റിഫ്ളക്ഷൻസ് ഇൻഫോ സിസ്റ്റംസ് കോർപറേറ്റ് കമ്യൂണിക്കേഷൻസ് വിഭാഗം മേധാവി പി. ഹരിനാരായണൻ, സീനിയർ സ്പെഷലിസ്റ്റ് എൻ. ശരത്കുമാർ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.
ഡിജിറ്റൽ മീഡിയ മേഖലയിലെ നൂതന പ്രവർത്തനങ്ങൾ തിരിച്ചറിയുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി എക്സ്ചേഞ്ച് 4 മീഡിയ 2010 മുതൽ ഐഡിഎംഎ സംഘടിപ്പിച്ചു വരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ കോർപറേറ്റ് സ്ഥാപനങ്ങളുടെ തലവന്മാർ ഉൾപ്പെടുന്ന പാനൽ ഒരാഴ്ച നീണ്ട ഓണ്‍ലൈൻ സ്ക്രീനിംഗിനു ശേഷമാണ് റിഫ്ളക്ഷൻസ് ഇൻഫോ സിസ്റ്റംസിനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.

Source link