പവൻ വീണ്ടും 52,000 കടന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും പവന് 52,000 രൂപ കടന്നു. ഇന്നലെ ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,565 രൂപയും പവന് 52,520 രൂപയുമായി. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഓഗസ്റ്റ് രണ്ടിന് പവന് 51,840 രൂപയായിരുന്നു ഒരു പവന്റെ വിപണിവില. ഇതും മറികടന്നാണ് വില കുതിക്കുന്നത്. ഈ മാസം ഏഴ്, എട്ട് തീയതികളിലാണ് സ്വര്‍ണവിലയിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ പവന് 50,800 രൂപയായിരുന്നു. ഇന്നത്തെ വെള്ളി വിലയിലും വര്‍ധനയുണ്ട്. ഗ്രാമിന് ഒരു രൂപ കൂടി. ഇതോടെ വെള്ളി ഗ്രാമിന് 88.50 രൂപയും കിലോഗ്രാമിന് 88,500 രൂപയുമായി. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു.
സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറു ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. ഡോളർ, രൂപ വിനിമയനിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. രാജ്യാന്തരവിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്.

Source link