'പ്രായമാണോ തിരയുന്നത്?' സോഷ്യൽ മീഡിയ 'കത്തിച്ച്' മമ്മൂട്ടി

‘പ്രായമാണോ തിരയുന്നത്?’ സോഷ്യൽ മീഡിയ ‘കത്തിച്ച്’ മമ്മൂട്ടി| mammootty new look| viral
‘പ്രായമാണോ തിരയുന്നത്?’ സോഷ്യൽ മീഡിയ ‘കത്തിച്ച്’ മമ്മൂട്ടി
മനോരമ ലേഖിക
Published: August 13 , 2024 06:22 PM IST
1 minute Read
മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഏറ്റവും പുതിയ ചിത്രവും പതിവുപോലെ ശ്രദ്ധ നേടുന്നു. ‘തേടുന്നു’ എന്ന അർത്ഥത്തിൽ ‘ഇൻ സേർച്ച് ഓഫ്’ എന്നാണ് ചിത്രത്തിന് കാപ്‌ഷൻ നൽകിയിരിക്കുന്നത്.
ചിത്രം പബ്ലിഷ് ചെയ്ത് നിമിഷങ്ങൾക്കകം നിരവധി ആരാധകരാണ് കമന്റുമായി എത്തിയിരിക്കുന്നത്. ‘പ്രായമാണോ തിരയുന്നത്? അതുമാത്രമാണല്ലോ നിങ്ങളിൽ ഇല്ലാത്തത്’ എന്നാണ് നടൻ പ്രസന്ന കമന്റായി ചേർത്തിരിക്കുന്നത്.
സ്വർണ്ണം തേടിയപ്പോൾ ഞങ്ങൾക്ക് ലഭിച്ചത് വജ്രമാണെന്ന് കമന്റ് ചെയ്തത് സോഷ്യൽമീഡിയ താരം ഹനാൻ ആണ്. ‘വരുക. ഒരു പോസ്റ്റ് ഇടുക. കത്തിക്കുക.പോവുക. ജസ്റ്റ് മമ്മൂക്ക തിങ്സ്’ , ‘ഡീക്യൂ ഫാൻസ് അസ്വസ്ഥരാണ്. ചെക്കന് നാണക്കേട് ഉണ്ടാക്കുന്ന ഉപ്പച്ചി’ , ‘ഇടക്കിടെ വന്ന് ഇന്സ്റ്റക്ക് തീ കൊടുക്കണം എന്നില്ല കേട്ടോ’ തുടങ്ങി രസകരമായ കമന്റുകൾകൊണ്ട് മമ്മൂട്ടിയുടെ പുതിയ ചിത്രത്തെ ആഘോഷിക്കുകയാണ് ആരാധകർ.
English Summary:
Mammootty’s latest picture shared on social media is garnering attention, as usual. He captioned the photo “In Search Of…”
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie mo-entertainment-movie-mammootty f3uk329jlig71d4nk9o6qq7b4-list 4bdr7sqotc8u6s06ne0af6qp4s
Source link