ബംഗ്ലാദേശിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടിട്ടില്ല; ആരോപണം നിഷേധിച്ച് യു.എസ്

വാഷിങ്ടണ്‍: ബംഗ്ലാദേശിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടുവെന്ന ആരോപണം നിഷേധിച്ച് യു.എസ്. മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയിലേക്ക് നയിച്ച സംഭവങ്ങളില്‍ അമേരിക്കന്‍ ഭരണകൂടത്തിന് യാതെരു പങ്കുമില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരിന്‍ ജീന്‍ പിയറി മാധ്യമങ്ങളോട് പറഞ്ഞു. ബംഗ്ലാദേശ് സര്‍ക്കാരിന്റെ ഭാവി തീരുമാനിക്കെണ്ടത് അവിടുത്തെ ജനതയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.രാജിവെച്ച് രാജ്യം വിടുന്നതിന് മുമ്പ് ബംഗ്ലാദേശ് ജനതയെ അഭിസംബോധന ചെയ്യാനായി ഷെയ്ഖ് ഹസീന തയ്യാറാക്കിയ പ്രസംഗത്തിലെ വിശദാംശങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ബംഗ്ലാദേശിലെ കുഴപ്പങ്ങള്‍ക്ക് കാരണം യു.എസ് ആണെന്നാണ് പ്രസംഗത്തില്‍ ഹസീന ആരോപിച്ചത് എന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്തുവന്നത്. സെന്റ് മാര്‍ട്ടിന്‍ ദ്വീപിന്റെ പരമാധികാരം അടിയറവ് വെക്കുകയും ബംഗാള്‍ ഉള്‍ക്കടലിനുമേല്‍ അധികാരം സ്ഥാപിക്കാന്‍ അമേരിക്കയെ അനുവദിക്കുകയും ചെയ്തിരുന്നെങ്കില്‍ തനിക്ക് അധികാരത്തില്‍ തുടരാന്‍ കഴിയുമായിരുന്നു എന്നും ഹസീന തയ്യാറാക്കിയ പ്രസംഗത്തില്‍ ആരോപിച്ചിരുന്നുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇതിനോട് പ്രതികരിക്കുകയായിരുന്നു വൈറ്റ് ഹൗസ് മാധ്യമ സെക്രട്ടറി.
Source link