ദുരന്ത മേഖലയിൽ കൂടുതൽ സൈക്യാട്രി ഡോക്ടർമാരെ നിയോഗിക്കും
തിരുവനന്തപുരം: വയനാട് ദുരന്ത മേഖലയിൽ മെഡിക്കൽ കോളേജുകളിൽ നിന്നുള്ള സൈക്യാട്രി ഡോക്ടർമാരെക്കൂടി നിയോഗിക്കാൻ മന്ത്രി വീണാജോർജ്ജിന്റെ നിർദ്ദേശം. ആരോഗ്യ വകുപ്പിലെ സൈക്യാട്രിസ്റ്റുകൾക്കും കൗൺസലർമാർക്കും പുറമേയാണിത്. ഇന്ന് നൂറംഗ മാനസികാരോഗ്യസംഘം 13 ക്യാമ്പുകൾ സന്ദർശിച്ചു. 222 പേർക്ക് ഗ്രൂപ്പ് കൗൺസലിംഗും 386 പേർക്ക് സൈക്കോസോഷ്യൽ ഇന്റർവെൻഷനും 18 പേർക്ക് ഫാർമക്കോ തെറാപ്പിയും നൽകി.ആരോഗ്യ വകുപ്പിന്റെ ഹെൽത്ത് ടീം ഇതുവരെ 1592 വീടുകൾ സന്ദർശിച്ച് ആരോഗ്യ പരിചരണം ഉറപ്പാക്കി. പകർച്ചവ്യാധികൾ പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിക്കാനും നിർദ്ദേശം നൽകി. ആരോഗ്യ വനിത ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥർ ക്യാമ്പുകൾ സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തണം. ആയുഷ് മേഖലയിലെ സേവനവും ലഭ്യമാക്കുന്നുണ്ട്. ഇതുവരെ 91 ഡി.എൻ.എ സാമ്പിളുകൾ പരിശോധനയ്ക്കയച്ചു.
ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട ആരോഗ്യ വകുപ്പിന്റെ അവലോകന യോഗത്തിൽ ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി,എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ,ആരോഗ്യ വകുപ്പ് ഡയറക്ടർ,മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ,അഡിഷണൽ ഡയറക്ടർമാർ,സ്റ്റേറ്റ് മെന്റൽ ഹെൽത്ത് നോഡൽ ഓഫീസർ,സ്റ്റേറ്റ് പ്രോഗ്രാം മാനേജർ,ജില്ലാ മെഡിക്കൽ ഓഫീസർ,ജില്ലാ പ്രോഗ്രാം മാനേജർ,ജില്ലാ സർവൈലൻസ് ഓഫീസർ എന്നിവർ പങ്കെടുത്തു.
Source link