KERALAMLATEST NEWS

ഉപഭോക്താക്കൾക്കായി നിരവധി പുതുമകളും സൗകര്യങ്ങളും ഏർപ്പെടുത്തി കെഎസ്ഇബി

തിരുവനന്തപുരം: നിരവധി പുതുമകളും സൗകര്യങ്ങളും ഉൾപ്പെടുത്തി നവീകരിച്ച മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി കെ എസ് ഇ ബി. നവീകരിച്ച എട്ട് സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കും. IOS/ ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ‌്ത് ഉപയോഗിക്കാം.

പുതുമകൾ ഇവയൊക്കെയാണ്.

ബില്ലുകൾ ഒരുമിച്ചടയ്ക്കാം

രജിസ്റ്റേഡ് ഉപഭോക്താക്കൾക്ക് പല കൺസ്യൂമർ നമ്പരുകളിലുള്ള ബില്ലുകൾ ഒരുമിച്ച് അടയ്ക്കാം. കൺസ്യൂമർ നമ്പരുകൾ ചേർക്കാനും ഒഴിവാക്കാനും കഴിയും. കൂടാതെ പഴയ ബിൽ, പെയ്മെൻ്റ്, ഉപയോഗം തുടങ്ങിയ രേഖകൾ പരിശോധിക്കാനും അവസരമുണ്ട്.

ക്വിക്ക് പേ, രജിസ്റ്റർ ചെയ്യാതെ തന്നെ

ആപ്പ്ലിൽ ലോഗിൻ ചെയ്യാതെതന്നെ 13 അക്ക കൺസ്യൂമർ നമ്പരും മൊബൈൽ ഒ ടി പിയും രേഖപ്പെടുത്തി അനായാസം പെയ്മെൻ്റ് ചെയ്യാം.

ഒറ്റ ക്ലിക്കിൽ പരാതി അറിയിക്കാം

വൈദ്യുതി സംബന്ധമായ പരാതികൾ തികച്ചും അനായാസം രജിസ്റ്റർ ചെയ്യാം.

രജിസ്റ്റർ ചെയ്യാം, വിവരങ്ങളറിയാം

ബിൽ വിവരങ്ങളും വൈദ്യുതി തടസ്സം / ഡിസ്കണക്ഷൻ സംബന്ധിച്ച മുന്നറിയിപ്പുകളും ലഭിക്കാൻ ഫോൺ നമ്പറും ഇ മെയിൽ വിലാസവും രജിസ്റ്റർ ചെയ്യാം.

സേവനങ്ങൾ വാതിൽപ്പടിയിൽ

രജിസ്റ്റർ ചെയ്യാം, ഉടമസ്ഥാവകാശ മാറ്റം, താരിഫ് മാറ്റം, ലോഡ് മാറ്റം, ഫേസ് മാറ്റം, പോസ്റ്റ് മാറ്റിയിടൽ തുടങ്ങിയ നിരവധി സേവനങ്ങൾ വാതിൽപ്പടിയിൽ ലഭ്യമാകും.

ലോഗിൻ ചെയ്യാം, തികച്ചും അനായാസം

ഫോൺ നമ്പരോ ഇ മെയിൽ ഐഡിയോ രേഖപ്പെടുത്തി അനായാസം ലോഗിൻ ചെയ്യാം.

ബിൽ കാൽക്കുലേറ്റർ

ഉപയോഗത്തിനനുസരിച്ചുള്ള വൈദ്യുതി ബിൽ കണക്കാക്കാം, ആസൂത്രണത്തിലൂടെ അധികച്ചെലവ് ഒഴിവാക്കാം.

പഴയ ബില്ലുകൾ കാണാം

കൺസ്യൂമർ നമ്പരും രജിസ്റ്റേഡ് ഫോൺ നമ്പരും രേഖപ്പെടുത്തി പഴയ ബില്ലുകൾ കാണാം, ഡൗൺലോഡ് ചെയ്യാം.


Source link

Related Articles

Back to top button