അന്ന ബെന്നും സൂരിയും; ‘കൊട്ടുകാളി’ ട്രെയിലർ
അന്ന ബെന്നും സൂരിയും; ‘കൊട്ടുകാളി’ ട്രെയിലർ | Watch Kottukkaali Trailer
അന്ന ബെന്നും സൂരിയും; ‘കൊട്ടുകാളി’ ട്രെയിലർ
മനോരമ ലേഖകൻ
Published: August 13 , 2024 11:33 AM IST
1 minute Read
അന്ന ബെന്‍ നായികയാകുന്ന തമിഴ് ചിത്രം കൊട്ടുകാളി ട്രെയിലർ എത്തി. സൂരി നായകനാകുന്ന ചിത്രം നിർമിക്കുന്നത് ശിവകാർത്തികേയനാണ്. സംവിധാനം പി.എസ്. വിനോദ് രാജ്. അന്ന ബെന്നിന്റെ ആദ്യ തമിഴ് ചിത്രമാണിത്. കഴിഞ്ഞ വര്‍ഷം ഓസ്കര് അവാര്‍ഡിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ‘കൂഴങ്കല്ല്’ ഒരുക്കിയ സംവിധായകനാണ് വിനോദ് രാജ്.
നിരവധി വിദേശ ഫിലിം ഫെസ്റ്റിവലുകളിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ബി ശക്തിവേലാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗണേഷ് ശിവയാണ് എഡിറ്റിങ്. സിനിമയിൽ വേറിട്ട ഗെറ്റിപ്പിൽ അന്ന ബെൻ എത്തുന്നു.
ചിത്രം ഓഗസ്റ്റ് 23ന് തിയറ്ററുകളിലെത്തും.
English Summary:
Watch Kottukkaali Trailer
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-kollywoodnews f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-annaben mo-entertainment-common-teasertrailer 7h9ap1v75th2f4l0u1rqtl02np
Source link