CINEMA

നാഗചൈതന്യയുടെ വിവാഹത്തിൽ വിഷമിക്കരുത്, ഞാനുണ്ട്: യുവാവിന് മറുപടിയുമായി സമാന്ത

നാഗചൈതന്യയുടെ വിവാഹത്തിൽ വിഷമിക്കരുത്, ഞാനുണ്ട്: യുവാവിന് മറുപടിയുമായി സമാന്ത | Samantha Ruth Prabhu Naga Chaitanya

നാഗചൈതന്യയുടെ വിവാഹത്തിൽ വിഷമിക്കരുത്, ഞാനുണ്ട്: യുവാവിന് മറുപടിയുമായി സമാന്ത

മനോരമ ലേഖകൻ

Published: August 13 , 2024 10:26 AM IST

1 minute Read

സമാന്ത

റീൽ വിഡിയോയിലൂടെ വിവാഹാഭ്യർഥനയുമായി എത്തിയ യുവാവിന് മറുപടിയുമായി നടി സമാന്ത. വിവാഹത്തിനു സമ്മതമാണോ എന്ന് ചോദിക്കാന്‍ സമാന്തയുടെ വീട്ടിലെത്തുന്ന തരത്തിലാണ് ഈ വിഡിയോ തയാറാക്കിയിരിക്കുന്നത്. രസകരമായ ഈ വിഡിയോ കണ്ട് സമാന്ത തന്നെ മറുപടിയുമായി എത്തിയതോടെ സംഭവം വൈറലായി. ആ വിഡിയോയുടെ പിറകിലുള്ള ജിം ആണ് തന്നെ ആകര്‍ഷിച്ചതെന്നാണ് നടി പറയുന്നത്. താരം തന്നെ കമന്റുമായി എത്തിയതോടെ ആരാധകരും വിഡിയോ ഏറ്റെടുത്തു. ഏതായാലും ഈ പ്രൊപ്പോസല്‍ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. 

നാഗചൈതന്യയുടെ വിവാഹ വാര്‍ത്ത വന്ന ശേഷമായിരുന്നു യുവാവ് വിഡിയോ അപ്‍ലോഡ് ചെയ്തത്. സമാന്ത വിഷമിക്കരുതെന്നും ജീവിതകാലം മുഴുവൻ താൻ‍ കൂടെക്കാണുമെന്നും പറഞ്ഞാണ് വിഡിയോ തുടങ്ങുന്നത്. മാത്രമല്ല സാമന്തയ്ക്ക് സമ്മതമെങ്കില്‍ വിവാഹം നടത്താമെന്നും പറയുന്നുണ്ട്. സമാന്ത, ചൈതന്യ, ശോഭിത, ചായ്സാം എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളും വിഡിയോയ്ക്കൊപ്പം ചേർത്തിരുന്നു.

നാഗചൈതന്യ–ശോഭിത വിവാഹനിശ്ചയത്തിനു പിന്നാലെ നടി സാമന്തയെ വളരെ കരുതോടെയാണ് താരത്തിന്റെ ആരാധകര്‍ നോക്കിക്കാണുന്നത്. ഒപ്പം ശോഭിതയ്ക്കും നാഗചൈതന്യയ്ക്കുമെതിരെയും സൈബര്‍ ആക്രമണങ്ങളുമുണ്ട്. 

English Summary:
Samantha Ruth Prabhu’s Reply To A Fan Who Proposed To Her After Naga Chaitanya’s Engagement

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-nagachaitanya mo-entertainment-common-tollywoodnews 2ksl55s2jc6sr23drph7m3pkku f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-samantha-ruth-prabhu


Source link

Related Articles

Back to top button