ഹേമ കമ്മിറ്റി റിപ്പോർട്ട്: ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: സിനിമാ മേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങൾ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ ഹൈക്കോടതി ഇന്ന് ഉച്ചയ്‌ക്ക് 2ന് വിധി പറയും. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമ്മാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് വി.ജി. അരുൺ ആണു വിധിപറയുക.

റിപ്പോർട്ടിന്റെ ഉള്ളടക്കം പുറത്തുവന്നാൽ സിനിമാ മേഖലയെ മൊത്തത്തിൽ ബാധിക്കുമെന്നും സ്വകാര്യത സംബന്ധിച്ച അവകാശത്തിന്റെ ലംഘനമാകുമെന്നും ഹർജിക്കാരൻ വാദിച്ചു. സ്വകാര്യത സംരക്ഷിച്ച് റിപ്പോർട്ടിന്റെ ബാക്കി ഭാഗം പുറത്തുവിടണമെന്നായിരുന്നു വിവരവാകാശ കമ്മിഷന്റെ നിലപാട്.

സ്വകാര്യത സംരക്ഷിച്ച് റിപ്പോർട്ട് പുറത്തുവിടുന്നതിനെ കേസിൽ കക്ഷി ചേർന്ന സംസ്ഥാന വനിതാ കമ്മിഷനും വിമൻ ഇൻ സിനിമ കളക്ടീവും അനുകൂലിച്ചിരുന്നു.


Source link
Exit mobile version