കീവ്: റഷ്യൻ അതിർത്തി കടന്നുള്ള ആക്രമണം കടുപ്പിച്ച് യുക്രെയ്ൻ. റഷ്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തെ കുർസ്ക് പ്രവിശ്യയിൽ 30 കിലോമീറ്ററോളം യുക്രെയ്ൻ സൈന്യം കടന്നാക്രമണം നടത്തി. മേഖലയിൽനിന്ന് 1,21,000 പേരെ റഷ്യ ഒഴിപ്പിച്ചു. 59,000 പേരെ ഇനിയും ഒഴിപ്പിക്കാനുണ്ട്. 28 ഗ്രാമങ്ങൾ യുക്രയ്ന്റെ നിയന്ത്രണത്തിലായെന്ന് കുർസ്കിലെ ആക്ടിംഗ് ഗവർണർ അലക്സി സ്മിർനോവ് പറഞ്ഞു. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ വിളിച്ചുചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു സ്മിർനോവ്. 12 നാട്ടുകാർ കൊല്ലപ്പെട്ടതായും 121 പേർക്കു പരിക്കേറ്റതായും അദ്ദേഹം അറിയിച്ചു.
യുക്രെയ്ൻ സൈന്യം കീഴടക്കിയ പ്രദേശത്ത് 2000 റഷ്യൻ പൗരന്മാർ ഇപ്പോഴും കഴിയുന്നുണ്ട്. കുർസ്കിനു സമീപമുള്ള ബെൽഗോറോദ് മേഖലയിൽനിന്ന് 11,000 പേർ ഒഴിഞ്ഞുപോയി. യുക്രെയ്ന് ഉചിത തിരിച്ചടി നല്കുമെന്നും തങ്ങളുടെ പ്രദേശത്തിനുനിന്നു ശത്രുക്കളെ പുറത്താക്കുമെന്നും പുടിൻ പറഞ്ഞു.
Source link