KERALAMLATEST NEWS

ഓണം കടന്നുകിട്ടാൻ 9200 കോടി വേണം, വയനാട് ദുരന്തസാഹചര്യത്തിൽ പകിട്ടില്ലാതെ ആഘോഷം 

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ സാഹചര്യത്തിൽ ഇക്കുറി ഓണാഘോഷത്തിന് പകിട്ട് കുറയും. കേന്ദ്രം പുറം തിരിഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഓണചെലവിന് പണം കണ്ടെത്താൻ പ്രയാസമുണ്ടെങ്കിലും അത്യാവശ്യ കാര്യങ്ങൾ നിറവേറ്റാൻ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

എത്രചുരുക്കിയാലും ഓണം കടന്നുകിട്ടാൻ 9200കോടിയെങ്കിലും വേണ്ടിവരും. തനത് വരുമാനം 2800കോടിയും കേന്ദ്രത്തിന്റെ വിഹിതം 1600കോടിയും വായ്പയായി 2500 കോടിയും എടുത്താൽ ഓണം കടക്കാമെന്ന കണക്കുകൂട്ടലിലാണ് സർക്കാർ . എങ്കിലും ചെറിയ തോതിലുള്ള കമ്മിയുണ്ടാകും. വായ്പാ പരിധിയിൽ ഇനി ശേഷിക്കുന്നത് 3700കോടിയാണ്. ഡിസംബർ വരെയുള്ള ചെലവുകൾക്ക് പണം കണ്ടെത്താൽ കഴിഞ്ഞ വർഷത്തെ പോലെ ജനുവരി മുതൽ മാർച്ച് വരെയുള്ള വായ്പാലഭ്യതയിൽ കൈവയ്ക്കേണ്ടിവന്നേക്കും.

കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ള 3000 കോടിയിലേറെ രൂപ ഓണക്കാലത്ത് കിട്ടിയാൽ അനായാസം ഓണചെലവ് മറികടക്കാം. നിലവിലെ സാഹചര്യത്തിൽ കേന്ദ്രം അതു നൽകിയേക്കും. ശേഷിക്കുന്ന ചെറിയ കമ്മി ആഭ്യന്തര കടമെടുപ്പിലൂടെ മറികടക്കാമെന്നാണ് ധനവകുപ്പിന്റെ കണക്കുകൂട്ടൽ.

തനത് വരുമാനത്തിലെ വർദ്ധനയും ചെലവുചുരുക്കലും വഴി സാമ്പത്തിക ഞെരുക്കം ജനജീവിതത്തെ ബാധിക്കാതിരിക്കാനുള്ള പരിശ്രമം വിജയിച്ചുവെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. വായ്പയെടുപ്പ് പരിധി കടക്കാതെ തടയാനും കഴിഞ്ഞ മൂന്ന് വർഷവും കഴിഞ്ഞെന്ന ആത്മവിശ്വാസത്തിലാണ് സർക്കാർ. മുൻ വർഷങ്ങളിൽ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 39%ത്തിലായിരുന്നു വായ്പയെങ്കിൽ ഇപ്പോഴത് 33% ആയി കുറയ്ക്കാനായിട്ടുണ്ട്.

ഓണശമ്പളത്തിന് 3330 കോടി

700 കോടി:

ഓണം അഡ്വാൻസിനും

ഫെസ്റ്റിവൽ അലവൻസിനും

500 കോടി:

ഓണച്ചന്തകൾക്ക്

910 കോടി:

ക്ഷേമപെൻഷന്

910 കോടി:

ക്ഷേമപെൻഷൻ

ഒരു ഗഡു കുടിശികകൂടി

കൊടുക്കണമെങ്കിൽ

2170 കോടി:

സർവീസ് പെൻഷന്

650 കോടി:

മറ്റു മേഖലകൾക്ക്

60 കോടി:

കെ.എസ്.ആർ.ടി.സിക്ക്


Source link

Related Articles

Back to top button