എൻ.ഐ.ആർ.എഫ് റാങ്കിംഗ്: കേരള സർവകലാശാല സംസ്ഥാനത്ത് ഒന്നാമത്

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ രംഗത്ത് ദേശീയ വിദ്യാഭ്യാസ ഗുണനിലവാര പരിശോധനയിലെ തിളക്കമാർന്ന പ്രകടനവുമായി കേരളം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിൽ (എൻ.ഐ.ആർ.എഫ്) തിരഞ്ഞെടുക്കപ്പെട്ട പൊതുമേഖല സർവകലാശാലകളിലെ 15 റാങ്കിനുള്ളിൽ കേരളത്തിന്റെ മൂന്ന് സർവകലാശാലകൾ.

കേരള സർവകലാശാല ഒമ്പതും, കുസാറ്റ് പത്തും, മഹാത്മാഗാന്ധി സർവകലാശാല പതിന്നും റാങ്ക് നേടി. ഇതേ വിഭാഗത്തിൽ കാലിക്കറ്റ് സർവകലാശാല 43ാം റാങ്കും നേടി. ചെന്നൈ അണ്ണാ യൂണിവേഴ്സിറ്റി, പശ്ചിമ ബംഗാൾ ജാദവ്പുർ, മഹാരാഷ്ട്ര സാവിത്രിഭായ് ഫുലെ പൂനെ യൂണിവേഴ്സിറ്റി എന്നിവയാണ് ആദ്യ മൂന്ന് റാങ്ക് നേടിയത്.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിലെ ആദ്യ നൂറിൽ കേരള സർവകലാശാല 38, കുസാറ്റ് 51, എം.ജി സർവകലാശാല 67 എന്നിങ്ങിനെയും റാങ്ക് നേടി. സർവകലാശാലകൾ മാത്രമായുള്ള റാങ്കിംഗ് പട്ടികയിൽ കേരള 21, കുസാറ്റ് 34, എം.ജി 37, കലിക്കറ്റ് 89 എന്നീ റാങ്കുകൾ കരസ്ഥമാക്കി.


Source link
Exit mobile version