പൾസർ സുനിയുടെ ജാമ്യാപേക്ഷ: സർക്കാരിന് നോട്ടീസ്

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ ജാമ്യം തേടി മുഖ്യപ്രതി പൾസർ സുനി സമർപ്പിച്ച ജാമ്യാപേക്ഷയിൽ സംസ്ഥാന സർക്കാരിന് നോട്ടീസ് അയക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി. തുടരെ ജാമ്യഹർജി നൽകുന്നെന്നു ചൂണ്ടിക്കാട്ടി സുനിക്ക് 25000 രൂപ പിഴയിട്ട ഹൈക്കോടതി നടപടിയും ജസ്റ്രിസ് അഭയ് എസ്. ഓക, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് സ്റ്റേ ചെയ്‌തു. മൂന്നാംതവണയാണ് സുനി ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിക്കുന്നത്. 27ന് ഹർജി വീണ്ടും പരിഗണിക്കും.

കഴിഞ്ഞ ഏപ്രിൽ ആറിന് അച്ഛൻ മരിച്ചതിനെ തുടർന്ന് കുടുംബത്തിന്റെ കാര്യം പരിതാപത്തിലാണെന്ന് സുനിയുടെ ഹർജിയിൽ പറയുന്നു. ആരോഗ്യനില മോശമാണെന്നും വാദിച്ചു. നടൻ ദിലീപ് പ്രതിയായ കേസായതിനാൽ വിചാരണ അനന്തമായി നീളുന്നുവെന്നും വ്യക്തമാക്കി. 2017 ഫെബ്രുവരി 23നാണ് സുനി അറസ്റ്റിലായത്.


Source link
Exit mobile version