വയനാടിന് ദുരന്തം: ബേക്കേഴ്സ് അസോ. കേരള 10 ലക്ഷം നല്കി
കൊച്ചി: വയനാട് ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി ബേക്കേഴ്സ് അസോസിയേഷന് കേരള (ബേക്ക്) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന ചെയ്തു. ബേക്ക് സംസ്ഥാന പ്രസിഡന്റ് കിരണ്‍ എസ്. പാലക്കല്‍ മന്ത്രി പി.എം. മുഹമ്മദ് റിയാസിന് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. വയനാട്ടിലെ ദുരിത ബാധിതര്‍ക്കായി ബേക്ക് പ്രഖ്യാപിച്ച രണ്ട് കോടിയുടെ സഹായ വാഗ്ദാനത്തിന്റെ ആദ്യഗഡുവായാണ് 10 ലക്ഷം നല്‍കിയതെന്ന് കിരണ്‍ എസ്. പാലക്കല്‍ പറഞ്ഞു.
ഉരുള്‍പൊട്ടലില്‍ തങ്ങളുടെ ഉപജീവനമാര്‍ഗമായ ബേക്കറി സ്ഥാപനം നഷ്ടപ്പെട്ട ഫ്രണ്ട്സ് ബേക്കറി ഉടമ ഉബൈദിനും 29 വര്‍ഷമായി ലൈമ ബേക്കറി നടത്തി വരുന്ന നിഷാദലിക്കും താത്കാലിക ആശ്വാസമായി അഞ്ചു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ദുരന്തബാധിതരായ ബേക്കറി ജീവനക്കാര്‍ക്ക് താത്കാലിക ആശ്വാസമായി 50,000 രൂപയും നല്കി.

Source link