ഗുരുവിന്റെ ഉപദേശം നെഞ്ചോട് ചേർക്കണം : തുഷാർ വെള്ളാപ്പള്ളി
കുട്ടനാട് സൗത്ത് യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമവും നേതൃപരിശീലന ക്യാമ്പും എസ്. എൻ. ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു
കുട്ടനാട്: ഗുരുദേവൻ നൽകിയ സംഘടന കൊണ്ട് ശക്തരാകുകയെന്ന വലിയ ഉപദേശം നെഞ്ചോട് ചേർത്ത് വച്ച് ഒറ്റക്കെട്ടായി പ്രവർത്തിച്ചില്ലെങ്കിൽ നാളെകളിൽ നമ്മുടെ തലമുറ വലിയ അപകടത്തിലേക്ക് പോകുമെന്ന്എസ്. എൻ. ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. കുട്ടനാട് സൗത്ത് യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമവും നേതൃപരിശീലന ക്യാമ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൈക്രോഫിനാൻസുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി പുറത്തു പോയവർ യോഗത്തെ തകർക്കുയെന്ന ലക്ഷ്യത്തോടെ കീഴ്ക്കോടതി മുതൽ സുപ്രീം കോടതി വരെ കേസുകളുമായി ഓടി നടക്കുകയാണ്. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ എല്ലാവിധ ഏജൻസികളും ചേർന്ന് അന്വേഷണം നടത്തിയിട്ടും ഒരൊറ്റ കേസിൽ പോലും യോഗത്തിനെതിരെ തെളിവ് കണ്ടെത്താനോ ഒരുത്തരവ് വാങ്ങാനോ ഇവർക്ക് കഴിഞ്ഞിട്ടില്ല. യോഗത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ തകർക്കുക എസ്.എൻ ട്രസ്റ്റിനെയും യോഗത്തേയും പിടിച്ചടുക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. യോഗം സ്ഥാപിച്ച് 96 വർഷങ്ങൾക്ക് ശേഷമാണ് ഇന്നത്തെ നേതൃത്വം അധികാരത്തിൽ വന്നത്. സംഘടന, വിദ്യാഭ്യാസം, വ്യവസായം എന്ന ഗുരുവിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് യോഗ നേതൃത്വം ഇത്രയും കാലം പ്രവർത്തിച്ചത്. 3400 ശാഖകളുണ്ടായിരുന്നത് 7000മായും 50തിനടുത്ത് യൂണിയനുകളുമായി വളർന്നു. 35000 കുടുംബ യൂണിറ്റുകളും 80000 ത്തോളം മൈക്രോഫിനാൻസ് യൂണിറ്റുകളുമായി .ഒരു മാസം മൂന്ന് ലക്ഷത്തോളം മീറ്റിംഗുകൾ നടക്കുന്ന ഏറ്റവും വലിയ സംഘടനകളിലൊന്നായി യോഗത്തിന് മാറാൻ കഴിഞ്ഞുവെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
യൂണിയൻ കൺവീനർ അഡ്വ.പി.സുപ്രമോദം സ്വാഗതം പറഞ്ഞു. ചെയർമാൻ സന്ദീപ് പച്ചയിൽ അദ്ധ്യക്ഷനായി. .
മാന്നാർ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗവും, സ്ത്രീകളുടെയും കുട്ടികളുടേയും സുരക്ഷ, പോക്സോ നിയമം ചതിക്കുഴികൾ എന്ന വിഷയത്തിൽ ക്രൈംബ്രാഞ്ച് എ.എസ്.ഐ സുലേഖയും ക്ലാസ് നയിച്ചു.
Source link