കാളികാവ്: മലപ്പുറത്തെ കരുവാരക്കുണ്ട് കൽക്കുണ്ട് മാമ്പറ്റ മേഖലയിൽ ശക്തമായ മഴയും മലവെള്ളപ്പാച്ചിലും. മഴ തുടങ്ങി മിനിറ്റുകൾക്കുള്ളിൽ ഒലിപ്പുഴയിൽ ജലനിരപ്പുയർന്നത് ആശങ്കയ്ക്ക് വഴിവച്ചു. ഉച്ചയ്ക്ക് ശേഷം അതിശക്തമായ മഴ പെയ്തതോടെയാണ് പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നത്. ശക്തമായ മലവെള്ളപ്പാച്ചിലിൽ മരങ്ങളും ചില്ലകളും ഒഴുകി വരികയും പുഴയിലെ ജലനിരപ്പ് മാമ്പറ്റ പാലത്തിനു മുകളിലേക്ക് ഉയരുകയും ചെയ്തു. മണ്ണിടിച്ചിലാണോയെന്ന അഭ്യൂഹം പരന്നത് ആശങ്കയുയർത്തി. പാലത്തിന് സമീപത്തെ വീടുകളിൽ നിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്. മറ്റുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ഉദ്യോഗസ്ഥർ കൂടുതൽ പരിശോധന നടത്തുന്നുണ്ട്.
Source link