മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി പൃഥ്വിരാജ്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി പൃഥ്വിരാജ് | Prithviraj
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി പൃഥ്വിരാജ്
മനോരമ ലേഖിക
Published: August 12 , 2024 06:39 PM IST
1 minute Read
വയനാട് ദുരിതബാധിതരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൃഥ്വിരാജ് ഇരുപത്തിയഞ്ച് ലക്ഷം രൂപ നല്‍കി. മലയാളം കൂടാതെ തമിഴ്, തെലുങ്ക് ഇൻഡസ്ട്രിയിലുളള താരങ്ങൾ ഒറ്റക്കെട്ടായാണ് സഹായത്തിനായി എത്തിയത്. ചിരഞ്ജീവിയും രാം ചരണും നൽകിയത് ഒരു കോടി രൂപയാണ്. കാർത്തിയും സൂര്യയും ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപ നൽകുകയുണ്ടായി.
ഇനിയും ആവശ്യങ്ങൾ ഉണ്ടെന്നും ദുരിതാശ്വസ നിധിയിലേക്ക് തുടർന്നും രൂപ നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
വിക്രം, കമൽഹാസൻ, രശ്മിക മന്ദാന, സൂര്യ, കാർത്തി, ജ്യോതിക എന്നിവരും മലയാളത്തിൽ നിന്ന് മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ സൽമാൻ, നയൻതാര, ടൊവിനോ, ഫഹദ് ഫാസിൽ, നസ്രിയ, പേളി മാണിയും ശ്രീനിഷും തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങൾ നൽകിയിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും ദുൽഖർ സൽമാനും 35 ലക്ഷം രൂപ കൈമാറി. ആദ്യഘട്ടമായി മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ 15 ലക്ഷം രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.
English Summary:
Prithviraj donated Rs 25 lakh to the Chief Minister’s relief fund to help the victims of Wayanad.
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie mo-entertainment-movie-prithvirajsukumaran 75j03sniemhsnn4gae026gl6fo f3uk329jlig71d4nk9o6qq7b4-list
Source link