108 ദിവസത്തെ സ്ഥിരത: ജിം ലുക്കിൽ സംയുക്ത മേനോൻ

108 ദിവസത്തെ സ്ഥിരത: ജിം ലുക്കിൽ സംയുക്ത മേനോൻ | Samyuktha, Gymlook viral

108 ദിവസത്തെ സ്ഥിരത: ജിം ലുക്കിൽ സംയുക്ത മേനോൻ

മനോരമ ലേഖിക

Published: August 12 , 2024 05:10 PM IST

1 minute Read

ഒരു ലക്ഷ്യത്തിനുവേണ്ടി സ്ഥിരമായി പ്രയത്നിച്ചാൽ ഫലം ലഭിക്കുമെന്നതിന്റെ ഉദാഹരണമായി സോഷ്യൽമീഡിയയിൽ നിറയുകയാണ് സംയുക്തയുടെ പുതിയ ചിത്രം. വർക്കൗട്ട് വേഷത്തിൽ ആബ്സ് തെളിഞ്ഞു കാണുന്ന ചിത്രമാണ് താരം പങ്കുവച്ചത്. 108 ദിവസത്തെ വർക്കൗട്ടിനു ശേഷമുള്ള സംയുക്തയുടെ ചിത്രം ആരാധകർക്കിടയിൽ ചർച്ചയായി.    
‘നൂറ്റിയെട്ട് ദിവസത്തെ സ്ഥിരത’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രത്തിൽ താരത്തിന്റെ ഫിറ്റ്നസ് പരിശീലകരായ സുപ്രിയയേയും അരുണിനെയും ടാഗ് ചെയ്തിട്ടുണ്ട്.  പരിശീലകർക്ക് പ്രത്യേകം നന്ദി പറയാനും സംയുക്ത മറന്നില്ല. അതിനു മറുപടിയുമായി താരത്തിന്റെ പരിശീലകരും രംഗത്തെത്തി. ‘ഈ സ്ഥിരതയ്ക്കു നന്ദി’ എന്നാണ് പരിശീലക സുപ്രിയ കമന്റ് ചെയ്തത്. 

ഫിറ്റ്നസിനു പ്രാധ്യാന്യം നൽകുന്ന സംയുക്ത എത്ര തിരക്കിനിടയിലും വർക്ഔട്ടുകൾ മുടക്കാറില്ലെന്നാണ് സിനിമാമേഖലയിലെ സുഹൃത്തുക്കൾ പറയുന്നത്. ഒരിക്കൽ ‘തന്റെ ജിം വർക്ഔട്ടിനായി ഉപയോഗിച്ചോട്ടെ’ എന്ന് സംയുക്ത ചോദിച്ചതിനെ കുറിച്ച് പൃഥ്വിരാജ് ഒരു അഭിമുഖത്തിൽ പരാമർശിച്ചിരുന്നു. ‘എന്നോട് ജിം ഉപയോഗിച്ചോട്ടേ എന്നു ചോദിച്ച ഒരേയൊരു നായിക സംയുകതയാണ്’ എന്നായിരുന്നു അന്ന് പൃഥ്വിരാജ് പറഞ്ഞത്. നിരവധിപേരാണ് താരത്തിന്റെ കഠിനാധ്വാനത്തിനു ആശംസയുമായി എത്തിയത്. 

English Summary:
Samyuktha Menons new gym look goes viral

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie f3uk329jlig71d4nk9o6qq7b4-list 4a4jnjecd21f3odg3pkl66pvj5 mo-entertainment-movie-samyuktha-menon


Source link
Exit mobile version