CINEMA

അടുത്ത ചിത്രം ‘കിങ്’ തന്നെ; ഷാറുഖിന് വില്ലനായി അഭിഷേക് ബച്ചൻ

അടുത്ത ചിത്രം ‘കിങ്’ തന്നെ; ഷാറുഖിന് വില്ലനായി അഭിഷേക് ബച്ചൻ | Shah Rukh Khan confirms King

അടുത്ത ചിത്രം ‘കിങ്’ തന്നെ; ഷാറുഖിന് വില്ലനായി അഭിഷേക് ബച്ചൻ

മനോരമ ലേഖകൻ

Published: August 12 , 2024 09:59 AM IST

1 minute Read

ഷാറുഖ് ഖാൻ

തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ച് സൂപ്പർസ്റ്റാർ ഷാറുഖ് ഖാൻ. ‘കിങ്’ എന്നാണ് പുതിയ സിനിമയുടെ പേര്. സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രം ആക്‌ഷൻ ത്രില്ലർ ഗണത്തിൽപെടുന്നു. ലൊകാർണോ ഫിലിം ഫെസ്റ്റിവലിൽ വച്ച് ആരാധകരുമായി നടന്ന സംവാദത്തിനിടയിലാണ് ഷാറുഖ് തന്റെ പുതിയ പ്രൊജക്ടിനെക്കുറിച്ച് വെളിപ്പെടുത്തിയത്.

സിനിമയ്ക്കായി ശരീരഭാരം കുറച്ചുകൊണ്ടിരിക്കുകയാണ് കിങ് ഖാൻ. അതേസമയം ഈ സിനിമയിൽ ഷാറുഖിനൊപ്പം സുഹാനയും അഭിനയിക്കുന്നുണ്ട്. നെറ്റ്ഫ്ലിക്സ് വെബ് സീരിസിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച സുഹാനയുടെ ആദ്യ ബോളിവുഡ് ചിത്രമാകും ‘കിങ്’.

അഭിഷേക് ബച്ചനാകും സിനിമയിൽ ഷാറുഖിന്റെ വില്ലനായി എത്തുക. അമിതാഭ് ബച്ചനും ഇക്കാര്യം ഒരു ട്വീറ്റിലൂടെ സ്ഥിരീകരിച്ചിരുന്നു. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.

English Summary:
Shah Rukh Khan confirms King, says he is losing weight for Sujoy Ghosh film

7rmhshc601rd4u1rlqhkve1umi-list 6p1tc0trca0r43p6m2i34p2gjs mo-lifestyle-personalities-suhanakhan f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-shahruhkhan mo-entertainment-common-bollywood


Source link

Related Articles

Back to top button